അഭിമാനം വാനോളം; അമ്പതാം ദൗത്യവുമായി പിഎസ്എല്‍വി ഇന്ന് പറന്നുയരും, വിക്ഷേപണം വൈകീട്ട് സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍

Wednesday 11 December 2019 8:22 am IST

ബെംഗളൂരു : ചരിത്രത്തിന്റെ ഭാഗമാകാനൊരുങ്ങി പിഎസ്എല്‍വി. ഇന്ത്യയുടെ ബഹിരാകാശ വിക്ഷേപണ വാഹനമായ പിഎസ്എല്‍വിയുടെ അമ്പതാം വിക്ഷേപണം ഇന്ന്. ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ റിസാറ്റ് -2 ബിആര്‍ 1 ആണ് അമ്പതാം ദൗത്യത്തില്‍ പിഎസ്എല്‍വി ലക്ഷ്യത്തിലെത്തിക്കുക. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഏറ്റവും ചെലവു കുറഞ്ഞതും മികച്ചതുമായ വിക്ഷേപണ റോക്കറ്റെന്നതാണ് പിഎസ്എല്‍വിയുടെ പ്രത്യേകത.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍നിന്ന് ഇന്ന് വൈകുന്നേരം 3.28ന് ആണ് റിസാറ്റ് -2 ബിആര്‍ 1ന്റെ വിക്ഷേപണം. പിഎസ്എല്‍വിയുടെ പരിഷ്‌കരിച്ച പതിപ്പായ ക്യു എല്‍ റോക്കറ്റുപയോഗിച്ചാണ് വിക്ഷേപണം നടക്കുക. 

റിസാറ്റിനൊപ്പം ഒമ്പത് വിദേശ ഉപഗ്രഹങ്ങളെയും പിഎസ്എല്‍വി ബഹിരാകാശത്തെത്തിക്കും. രണ്ടു ദൗത്യങ്ങള്‍ ഒഴിച്ചാല്‍ 47 വിക്ഷേപണവും വിജയകരമായി പൂര്‍ത്തിയാക്കിയ ട്രാക്ക് റെക്കാര്‍ഡോടെയാണ് പിഎസ്എല്‍വി 50-ാം യാത്രയ്ക്കൊരുങ്ങുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.