വിക്കറ്റ് വേട്ടയില്‍ മുത്തയ്യ മുരളീധരനൊപ്പം അശ്വിനും; മറികടന്നത് റിച്ചാര്‍ഡ് ഹാര്‍ഡ്‌ലിയേയും ഡെയ്ല്‍ സ്റ്റെയ്‌നേയും

Sunday 6 October 2019 1:35 pm IST

 

വിശാഖപട്ടണം: ഒമ്പത് മാസത്തെ ഇടവേളയ്ക്ക് ശേഷം ഓഫ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്റെ ശക്തമായ തിരിച്ചുവരവ്. ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്ങ്‌സില്‍ ആഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി അശ്വിന്‍ ലോക റെക്കോഡ് കരസ്ഥമാക്കി.  ടെസ്റ്റ് ക്രിക്കറ്റില്‍ വേഗത്തില്‍ 350 വിക്കറ്റുകള്‍ നേടിയ ശ്രീലങ്കന്‍ ഓഫ് സ്പിന്നര്‍ മുത്തയ്യ മുരളീധരന്റെ റെക്കോഡിനൊപ്പമാണ് അശ്വിനും എത്തിയത്. 

അറുപത്തിയാറാം ടെസ്റ്റ് കളിക്കുന്ന അശ്വിന് 350 വിക്കറ്റുകളായി. മുരളീധരനും 66 ടെസ്റ്റിലാണ് 350 വിക്കറ്റുകള്‍ സ്വന്തമാക്കിയത്. മുരളീധരന്‍ 3605.2 ഓവറിലാണ് 350 വിക്കറ്റുകള്‍ നേടിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റില്‍ അവസാന ദിവസം ഡിബ്രൂനിനെ വീഴ്ത്തിയാണ് അശ്വിന്‍ 350 വിക്കറ്റ് തികച്ചത്.

രണ്ടാംസ്ഥാനത്തുള്ളത് റിച്ചാര്‍ഡ് ഹാഡ്ലിയും ഡെയ്ല്‍ സ്റ്റെയ്നുമാണ്. ഇരുവര്‍ക്കും 69 മത്സരങ്ങള്‍ വേണ്ടിവന്നു 350ലെത്താന്‍. ഡെന്നീസ് ലില്ലി (70), ഗ്ലെന്‍ മഗ്രാത്ത് (74), മാല്‍ക്കം മാര്‍ഷല്‍, രംഗനെ ഹെറാത്ത് (75) എന്നിവരും പിന്നാലെയുണ്ട്. ഏകദിന, ട്വന്റി ടീമുകളില്‍ നിന്ന് സ്ഥാനം നഷ്ടമായ അശ്വിന്‍ മികച്ച പ്രകടനമാണ് ഈ ടെസ്റ്റില്‍ നടത്തുന്നത്. ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്മാരെ പ്രതിരോധത്തിലാക്കുന്ന അശ്വിന്റെ പന്തുകളാണ് ഇന്ത്യയ്ക്ക് ജയത്തിലേക്കുള്ള വെളിച്ചം. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.