ശരീരം മുഴുവന്‍ ബോംബുകളുമായി പാക് ഗായിക; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊല്ലാനാണെന്ന് ട്വീറ്റ്; പാക്കിസ്ഥാന്റെ ദേശീയവസ്ത്രമെന്ന് ട്രോളി ഇന്ത്യക്കാര്‍

Wednesday 23 October 2019 10:58 am IST

 

ന്യൂദല്‍ഹി: കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതില്‍ പാക്കിസ്ഥാനില്‍ ഉയര്‍ന്ന രോഷം തുടരുകയാണ്. രാഷ്ട്രീയക്കാരും ക്രിക്കറ്റര്‍മാരും ഒപ്പം കലാകാരന്‍മാരും ഒന്നിനു പിന്നാലെ ഒന്നായി ഭീഷണിയായും രോഷപ്രകടനമായും രംഗത്തെത്തിയിരിക്കുന്നത്. എല്ലാവരുടേയും ലക്ഷ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. റാബി പിര്‍സാദ എന്ന പാക് ഗായികയാണ് ഇതില്‍ ഏറ്റവും മുന്നില്‍ നേരത്തേ, വിഷപാമ്പുകളെ അയച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഭാരതീയരെയും ഭീഷണിപ്പെടുത്തുന്ന ട്വീറ്റുകളാണ് റാബി പിര്‍സാദ പോസ്റ്റ് ചെയ്തിരിന്നു. എന്നാല്‍, ഇപ്പോള്‍ ശരീരം മുഴുവന്‍ ബോംബുകള്‍ കെട്ടിവച്ച നിലയിലുള്ള ചിത്രമാണ് റാബി പോസ്റ്റ് ചെയ്തിരിക്കുന്നത്. മോദി ഹിറ്റ്‌ലറാണെന്നും മോദിയെ കൊല്ലാനാണ് തനിക്ക് ആഗ്രഹമെന്നും കാട്ടിയുള്ള ട്വീറ്റിനൊപ്പമാണ് ചിത്രം. ഒപ്പം, താന്‍ കശ്മീരിന്റെ പുത്രിയാണെന്നും വിശേഷിപ്പിക്കുന്നുണ്ട്. എന്നാല്‍, റാബിയുടെ വസ്ത്രങ്ങള്‍ പാക്കിസ്ഥാന്റെ ദേശീയ വസ്ത്രമാണെന്നടക്കം ട്രോളുകളാണ് ട്വീറ്റിനു മറുപടിയായി ഇന്ത്യക്കാര്‍ പോസ്റ്റ് ചെയ്യുന്നത്. 

നേരത്തേ, പ്രധാനമന്ത്രി മോദിക്കുള്ള പ്രത്യേക സമ്മാനങ്ങളാണെന്ന തലക്കെട്ടോടുകൂടിയാണ് പിര്‍സാദ പാമ്പുകള്‍ക്കൊപ്പം കളിക്കുന്ന ഒരു വീഡിയോ പോസ്റ്റ് ചെയ്തത്, ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് തന്റെ പാമ്പ് നരേന്ദ്രമോദിയെ ആക്രമിക്കുമെന്നും മരിക്കാന്‍ തയാറായിക്കൊള്ളാനും പിര്‍സാദ വീഡിയോയിലൂടെ പരോക്ഷമായി ഭീഷണിപ്പെടുത്തിയിരുന്നു. വീഡിയോയില്‍ മാരകമായ പാമ്പുകളെയും മറ്റ് വിഷജീവികളെയും നിയന്ത്രണ രേഖയിലൂടെ അയക്കുമെന്ന് ഭാരതീയര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു.

'ഒരു കശ്മീരി പെണ്‍കുട്ടിയെന്ന നിലയില്‍, ഈ പാമ്പുകളെയെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിക്കുന്നു നരകത്തില്‍ വെച്ച് മരിക്കാന്‍ തയ്യാറായിക്കൊള്ളുക ഇതായിരുന്നു പിര്‍സാദയുടെ വാക്കുകള്‍ .കശ്മീരികളുമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പാട്ടുകളും പിര്‍സാദ വീഡിയോയില്‍ പങ്കുവച്ചിരുന്നു. തുടര്‍ച്ചായി ഇന്ത്യ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ് റാബി. ചലച്ചിത്ര താരം സല്‍മാന്‍ ഖാനും ബോളിവുഡ് സിനിമയുമാണ് തങ്ങളുടെ നാട്ടില്‍ കുറ്റകൃത്യങ്ങള്‍ പെരുകാന്‍ കാരണമെന്ന് റാബി പിര്‍സാദ ആരോപിച്ചിരുന്നു. പാക്കിസ്ഥാന്‍ ചലചിത്രലോകത്തിനും ഇന്ത്യന്‍ സിനിമ ക്ഷീണം ഉണ്ടാക്കുകയാണെന്നും പിര്‍സാദ. ''ഓരോ ബോളിവുഡ് ചിത്രങ്ങളും റിലീസ് ചെയ്യുമ്പോഴും ഏന്തെങ്കിലും ക്രിമിനല്‍ക്കുറ്റങ്ങളോ നിയമലംഘനമോ നടക്കുകയാണ്. പ്രത്യേകിച്ച് സല്‍മാന്‍ഖാന്റെ ചിത്രങ്ങള്‍. ഇന്ത്യന്‍ ചലച്ചിത്ര നിര്‍മ്മാതാക്കളോട് എനിക്ക് ചോദിക്കാനുള്ളത് നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ യുവാക്കളെ എന്താണ് പഠിപ്പിക്കുന്നത് എന്നാണ്. ഇത് ശരിക്കും കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്ല്യമാണ്.'

സല്‍മാന്‍ഖാനു പുറമേ ബോളിവുഡിനെതിരെയും രൂക്ഷ വിമര്‍ശനങ്ങളാണ് താരം ഉന്നയിച്ചത്. ' ഒരു പാക്കിസ്ഥാന്‍ ചിത്രം അതിന്റെ ഏറ്റവും മികച്ച അവസ്ഥയിലെത്തുമ്പോള്‍ അത് നല്‍കുന്ന സന്ദേശം സദാചാരപരമായ പാഠങ്ങളാകും. അതിന്റെ കഥാരീതി ഉയര്‍ത്തിക്കാട്ടുക സാമൂഹ്യ മൂല്യങ്ങളുമാണ്. സമൂഹത്തിന് ഗുണപരമായ കാര്യങ്ങളാണ് നമ്മള്‍ പഠിപ്പിക്കുന്നത്. പക്ഷേ ഒരു ബോളിവുഡ് ചിത്രം പുറത്തിറങ്ങിയാല്‍ അതൊക്കെ നശിപ്പിക്കുമെന്നായിരുന്നു റാബിയുടെ ആരോപണം. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.