രാജ്യം കാത്തിരുന്ന റാഫേല്‍ യുദ്ധവിമാനങ്ങള്‍ എത്തുന്നു; വിമാനം സ്വീകരിക്കാന്‍ രാജ്നാഥ് സിങ്ങും എയര്‍ ചീഫ് മാര്‍ഷലും അടുത്ത മാസം പാരീസിലേക്ക്

Thursday 22 August 2019 4:00 pm IST

 

ന്യൂദല്‍ഹി: ഇന്ത്യന്‍ വ്യോമസേനയ്ക്കുള്ള ഇരട്ട എഞ്ചിന്‍ യുദ്ധവിമാനമായ റാഫേല്‍ സ്വീകരിക്കാന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും എയര്‍ ചീഫ് മാര്‍ഷല്‍ ബിഎസ് ധനോവയും അടുത്തമാസം പാരീസിലേക്ക് പോകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അധികൃതര്‍ അറിയിച്ചു. സെപ്റ്റംബര്‍ 20ന് നടക്കുന്ന കൈമാറ്റ ചടങ്ങില്‍ ഫ്രാന്‍സിന്റെ ഉന്നത സൈനികരും പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ഫ്രാന്‍സ് സന്ദര്‍ശനത്തില്‍ ഫ്രാന്‍സുമായുള്ള പ്രതിരോധ സഹകരണത്തെ സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചനടത്തും.36 യുദ്ധവിമാനങ്ങളില്‍ ആദ്യത്തേതാകും സെപ്റ്റംബര്‍ 20ന് സ്വീകരിക്കുക. ഇന്ത്യന്‍ വ്യോമസേനയുടെ ഉന്നതതല സംഘം പാരീസിലെത്തി വിമാനം എത്തിക്കുന്നതിനായുള്ള ക്രമീകരണങ്ങളെല്ലാം നടത്തികഴിഞ്ഞു.പൈലറ്റുമാരുടെ പരിശീലനം ഉള്‍പ്പെടെ കാര്യങ്ങള്‍ വ്യോമസേന പൂര്‍ത്തിയാക്കിയിട്ടുണ്ട്.

യുദ്ധവിമാനം വിന്യസിക്കുന്നത് അംബാല എയര്‍ഫോഴ്സ് സ്റ്റേഷനിലായിരിക്കും. ഇന്തോ-പാക്ക് അതിര്‍ത്തിയില്‍ നിന്ന് 220 കിലോമീറ്റര്‍ മാത്രം അകലെയുള്ള സ്റ്റേഷനാണിത്. 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനായി 2016 സെപ്റ്റംബറിലാണ് ഫ്രാന്‍സുമായി സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടത്. ഒരേസമയം ആകാശത്തിലേയും ഭൂമിയിലേയും ശത്രുക്കളെ ആക്രമിക്കാന്‍ കഴിയുന്ന വിമാനത്തിന്  നിരവധി മിസൈലുകളും ആയുധങ്ങളും വഹിക്കാന്‍ കഴിയും.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.