രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് വയനാട് എംപി നാളെ കേരളത്തില്‍; രാഹുല്‍ ഗാന്ധി എത്തുന്നത് കല്‍പറ്റ ബസ് സ്റ്റാന്‍ഡിലെ സമ്മേളനത്തില്‍ പ്രസംഗിക്കാന്‍

Wednesday 29 January 2020 8:42 pm IST

തിരുവനന്തപുരം: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് വയനാട് എംപി രാഹുല്‍ ഗാന്ധി നാളെ കേരളത്തില്‍ എത്തും. കല്‍പറ്റയില്‍  രാഹുലിന്റെ നേതൃത്വത്തില്‍ റാലി നടത്തും. നാളെ രാവിലെ 10 ന് കല്‍പറ്റ എസ്‌കെഎംജെ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ പരിസരത്ത് നിന്നാണ് റാലി ആരംഭിക്കുന്നത്. 

റാലിക്ക് ശേഷം കല്‍പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തു നടക്കുന്ന  പൊതുസമ്മേളനത്തില്‍ അദേഹം സംസാരിക്കും.  പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരത്തില്‍ പങ്കെടുക്കാനാണ് രാഹുല്‍ കേരളത്തില്‍ എത്തുന്നത്. വോട്ടര്‍മാരെ ഈ സന്ദര്‍ശനത്തിലും അദേഹം കാണില്ല. പകരം ഒരു പൊതു സമ്മേളനത്തില്‍ പങ്കെടുക്ക മാത്രമാണ് ചെയ്യുന്നത്. നാളെ രാവിലെയാണ് രാഹുല്‍ കേരളത്തില്‍ എത്തുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.