ബസ്‌സ്റ്റാന്റും സ്‌കൂള്‍ കെട്ടിടവും ഉദ്ഘാടനം ചെയ്യാന്‍ വയനാട് എംപി കേരളത്തിലേക്ക്; രാഹുല്‍ ഗാന്ധി ഇന്നും നാളെയും മണ്ഡലത്തില്‍

Wednesday 4 December 2019 9:55 pm IST

മലപ്പുറം: കരുവാരകുണ്ട് ഗവ. ഹൈസ്‌കൂളില്‍ പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനായി വയനാട് എംപി ഇന്ന് കേരളത്തില്‍ എത്തും. രാത്രി 11.30നാണ് രാഹുല്‍ ഗാന്ധി കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തുന്നത്. നാളെ രാവിലെ 10-ന് കരുവാരക്കുണ്ട് ഗവ. െഹെസ്‌കൂളില്‍ പുതുതായി നിര്‍മിച്ച കെട്ടിടോദ്ഘാടനം രാഹുല്‍ നിര്‍വഹിക്കും. 

ഉച്ചയ്ക്ക് ഒന്നിന് വാണിയമ്പലത്ത് വണ്ടൂര്‍ അസംബ്ലി യു.ഡി.എഫ്. നേതൃയോഗത്തില്‍ പങ്കെടുക്കും. 12-ന് എടക്കരയില്‍ പുതുതായി നിര്‍മിച്ച ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ബസ്സ്റ്റാന്‍ഡ് കം ഷോപ്പിങ് കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്യും. രണ്ടിന് നിലമ്പൂരില്‍ അസംബ്ലി യു.ഡി.എഫ്. നേതൃയോഗത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് തിരുവമ്പാടിയിലേക്ക് പോവും. ഇതിന് ശേഷം രാഹുല്‍ ഡല്‍ഹിയിലേക്ക് മടക്കം. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.