രാഷ്ട്രപതി നയപ്രഖ്യാപനം നടത്തുമ്പോള്‍ സെല്‍ഫിയെടുത്തും മൊബൈലില്‍ കളിച്ചും വയനാട് എംപി; രാഹുല്‍ ഗാന്ധിയുടെ അപക്വമായ പെരുമാറ്റത്തിനെതിരെ പ്രതിഷേധം

Thursday 20 June 2019 2:42 pm IST

ന്യൂദല്‍ഹി : 17ാം ലോകസഭയുടെ നയപ്രഖ്യാപനം രാഷ്ട്രപതി രാംനാഥ് കോവിന്ദ് നടത്തുമ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മൊബൈലില്‍ സെല്‍ഫി എടുക്കുന്ന തിരക്കില്‍. പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ നടന്ന ഇരു സഭകളുടേയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

രാഷ്ട്രപതിയുടെ പ്രസംഗം ഒരു മണിക്കൂര്‍ നീണ്ടപ്പോള്‍ അതില്‍ 24 മിനിട്ടും രാഹുല്‍ മൊബൈലില്‍ കുത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയില്‍ രണ്ട് തവണ സെല്‍ഫിയും എടുത്തു. മോദി സര്‍ക്കാരിന്റെ രണ്ടാം വരവില്‍ സര്‍ക്കാര്‍ പൂര്‍ത്തിയാക്കേണ്ട നിര്‍ണ്ണായക പദ്ധതികളെ കുറിച്ചുള്ള വിവരങ്ങളാണ് രാഷ്ട്രപതി പ്രസംഗിച്ചത്. ഈ സമയം തീര്‍ത്തും അപക്വമായും രാഷ്ട്രപതിയെ തന്നെ പരിഹസിക്കുന്ന വിധത്തിലുമാണ് രാഹുല്‍ പെരുമാറിയത്.

പിന്നീട് അമ്മയും യുപിഎ അധ്യക്ഷയുമായ സോണിയ ഗാന്ധി ശാസിക്കുകയും വിലക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് രാഹുല്‍ മൊബൈല്‍ മാറ്റി പ്രസംഗം ശ്രദ്ധിക്കാന്‍ തുടങ്ങിയത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.