രാഹുല്‍ കെ പി ബ്ലാസ്റ്റേഴ്സുമായി കരാറൊപ്പിട്ടു

Thursday 20 June 2019 8:22 pm IST

കൊച്ചി : തൃശൂര്‍ സ്വദേശി 21 കാരന്‍ രാഹുല്‍ കണ്ണോലി പ്രവീണ് കേരളം ബ്ലാസ്റ്റേഴ്സുമായി കരാറില്‍ ഒപ്പിട്ടു . ചെറുപ്പത്തില്‍ തന്നെ ഫുട്ബാള്‍ കരിയര്‍ തെരഞ്ഞെടുത്ത  രാഹുല്‍ തൃശ്ശൂര്‍ ജില്ല ടീം അംഗമാവുകയും കല്‍കട്ടയില്‍ നടന്ന അണ്ടര്‍ 14 അന്തര്‍ സംസ്ഥാന ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കേരളത്തെ പ്രതിനിധീകരിക്കുകയും ചെയ്തു.   ഇന്ത്യയില്‍ നടന്ന അണ്ടര്‍ 17 ഫിഫ വോള്‍ഡ് കപ്പില്‍ ഇന്ത്യന്‍ കുപ്പായം അണിഞ്ഞു .ഇന്ത്യന്‍ ആരോസ് ടീമില്‍ അംഗമായിരുന്നു.

വിങ്ങര്‍ ആയും സ്ട്രൈക്കര്‍ ആയും ഒന്നിലധികം പൊസിഷനുകളില്‍ കളിക്കാന്‍ കഴിയുന്ന താരമാണ് രാഹുല്‍ എന്നും ഗോള്‍ നേടാനും , അസിസ്റ്റു ചെയ്യാനും കഴിയുന്ന നിശ്ചയ ദര്‍ഢ്യമുള്ള കളിക്കാരനായി രാഹുലിനെ ഉപയോഗിക്കുമെന്ന് കൊച്ച്  എല്‍ക്കോ ഷറ്റോറി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.