രാഹുലിന്റെ റേപ് ഇന്‍ ഇന്ത്യ:തെര. കമ്മീഷന്‍ വിശദീകരണം തേടി

Tuesday 17 December 2019 7:03 am IST

ന്യൂദല്‍ഹി: കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് രാഹുല്‍ നടത്തിയ റേപ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ വിശദീകരണം തേടി. ഝാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പു പ്രചരണ യോഗത്തില്‍ സംസാരിക്കവെ രാജ്യത്തെ അപമാനിക്കുന്ന തരത്തില്‍ രാഹുല്‍ പ്രസംഗിച്ചെന്ന് കാട്ടി കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ നേതൃത്വത്തില്‍ ബിജെപിയിലെ വനിതാ എംപിമാര്‍ തെരഞ്ഞെടുപ്പു കമ്മീഷന് പരാതി നല്‍കിയിരുന്നു. ഝാര്‍ഖണ്ഡിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോടാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടിയത്. 

 കഴിഞ്ഞ പന്ത്രണ്ടിന് ഝാര്‍ഖണ്ഡിലെ ഗോഡയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുമ്പോഴാണ്  പ്രധാനമന്ത്രിയുടെ മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയെ പരിഹസിച്ച് റേപ് ഇന്‍ ഇന്ത്യ പരാമര്‍ശം രാഹുല്‍ നടത്തിയത്. സ്ത്രീകള്‍ക്കെതിരെ രാജ്യത്തിന്റെ പല ഭാഗത്തും നടക്കുന്ന അക്രമങ്ങള്‍ തടയാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ യോജിച്ച നടപടികള്‍ സ്വീകരിക്കുമ്പോള്‍ ഇതിനെ രാഷ്ട്രീയ ഉപകരണമായി മുതലെടുക്കാനാണ് രാഹുല്‍ ശ്രമിച്ചതെന്ന് സ്മൃതി ഇറാനി തെരഞ്ഞെടുപ്പു കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.