റെയില്‍വേ വികസനത്തില്‍ അലംഭാവം; ശബരിപാത പൂര്‍ത്തിയാവാത്തതിന് കാരണം പിണറായി സര്‍ക്കാരിന്റെ മെല്ലെപ്പോക്ക് നയം; വിമര്‍ശിച്ച് പീയുഷ് ഗോയല്‍

Friday 12 July 2019 9:35 pm IST
കേരളത്തില്‍ നിന്നുള്ള എംപിമാരുടെ ചോദ്യത്തിന് പാര്‍ലമെന്റില്‍ മറുപടി പറയവെയാണ് പിണറായി സര്‍ക്കാരിനെ അദ്ദേഹം വിമര്‍ശിച്ചത്.

ന്യൂദല്‍ഹി: സംസ്ഥാന സര്‍ക്കാര്‍ റെയില്‍വേ വികസനത്തില്‍ അലംഭാവം കാണിക്കുന്നെന്നും സ്ഥലം ഏറ്റെടുക്കുന്ന കാര്യത്തില്‍ ഗുരുതര വീഴ്ച്ച കാട്ടിയെന്നും കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍. കേരളത്തില്‍ നിന്നുള്ള എംപിമാരുടെ ചോദ്യത്തിന് പാര്‍ലമെന്റില്‍ മറുപടി പറയവെയാണ് പിണറായി സര്‍ക്കാരിനെ അദ്ദേഹം വിമര്‍ശിച്ചത്.

തിരുനാവായ - ഗുരുവായൂര്‍ റെയില്‍പാതയുടെ സര്‍വ്വെ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല. സംസ്ഥാന സര്‍ക്കാരിന്റെ മെല്ലെപ്പോക്ക് നയമാണ് ശബരിപാത പൂര്‍ത്തിയാവാത്തതിന് കാരണമെന്നും പീയുഷ് ഗോയല്‍ ചൂണ്ടിക്കാട്ടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.