പ്രളയക്കെടുതി: രണ്ടു ജില്ലകളിലെ വിവിധ സ്‌കൂളുകള്‍ക്ക് നാളെ അവധി

Sunday 18 August 2019 8:20 pm IST

തിരുവന്തപുരം: പ്രളയക്കെടുതിയില്‍ വലയുന്ന രണ്ടു ജില്ലകളിലെ വിവിധ സ്‌കൂളുകള്‍ക്ക് നാളെ അവധി. ആലപ്പുഴ ജില്ലയിലെകുട്ടനാട് താലൂക്കില്‍ ജലനിരപ്പ് താഴ്ന്നിട്ടില്ലാത്തതിനാലും ഗതാഗതം പുനഃസ്ഥാപിച്ചിട്ടില്ലാത്തതിനാലും താലൂക്കിലെ അങ്കണവാടികളും പ്രഫഷനല്‍ കോളജുകളും ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മറ്റു താലൂക്കുകളിലെ ദുരിതാശ്വാസ ക്യാംപ് പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ എല്ലാ അങ്കണവാടികളും തുറന്നു പ്രവര്‍ത്തിക്കുകയും പോഷകാഹാര വിതരണം ഉള്‍പ്പെടെയുള്ള ജോലികള്‍ നടത്തുകയും വേണം.

കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാംപുകള്‍  പ്രവര്‍ത്തിക്കുന്ന താഴെ പറയുന്ന  വിദ്യാലയങ്ങള്‍ക്ക്  ജില്ലാ കലക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു.

ചങ്ങനാശേരി താലൂക്ക്: ഗവ. എല്‍പിഎസ് പെരുന്ന, ഗവ. യുപിഎസ് പെരുന്ന വെസ്റ്റ്, സെന്റ് ജോസഫ് എല്‍പിഎസ് ളായിക്കാട്, സെന്റ് ജെയിംസ്  എല്‍പിഎസ് പണ്ടകശാലകടവ്, ഗവ. സ്‌കൂള്‍ വാഴപ്പള്ളി

കോട്ടയം താലൂക്ക്: സെന്റ് മേരിസ് എല്‍പി സ്‌കൂള്‍ തിരുവാര്‍പ്പ്, ഗവ. യുപി സ്‌കൂള്‍ തിരുവാര്‍പ്പ്, ഗവ. യുപി സ്‌കൂള്‍ അയര്‍ക്കുന്നം, ഗവ. യുപി സ്‌കൂള്‍ ചിങ്ങവനം.

വൈക്കം താലൂക്ക്: ഗവ. എല്‍പിഎസ് തോട്ടകം, സെന്റ് മേരീസ് എല്‍പിഎസ് ഇടയാഴം

മീനച്ചില്‍  താലൂക്ക്: സെന്റ് പോള്‍സ് എച്ച്എസ്എസ് മൂന്നിലവ്‌

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.