'രാജമൗലി ചിത്രത്തില്‍ അഭിനയിക്കുന്നതിന് തനിക്ക് പണം വേണ്ട': അജയ് ദേവഗണ്‍

Friday 7 February 2020 3:47 pm IST

 

സൂപ്പര്‍ഹിറ്റ് സംവിധായകനായ എസ് എസ് രാജമൗലിയുടെ ചിത്രത്തില്‍ അഭിനയിക്കുന്നതിന് താന്‍ പ്രതിഫലം വാങ്ങില്ലെന്ന് ബോളിവുഡ് താരം അജയ് ദേവഗണ്‍. രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രമായ ആര്‍ആര്‍ആറില്‍ അതിഥി വേഷത്തിലാണ് അജയ്‌ദേവഗണ്‍ എത്തുന്നത്. ജൂനിയര്‍ എന്‍ടിആറും രാംചരണ്‍ തേജയും നായകരായെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോള്‍ പുരോഗമിച്ചു വരുകയാണ്.

വലിയ പ്രതിഫലം വാങ്ങിയാണ് അജയ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നതെന്ന് നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അതൊക്കെ തിരുത്തിയിരിക്കുകയാണ് താരമിപ്പോള്‍. രാജമൗലി തന്റെ സുഹൃത്താണെന്നും സുഹൃത്തിന്റെ സിനിമയില്‍ അതിഥി വേഷത്തിലെത്തുന്നതിന് താന്‍ പണം വാങ്ങില്ലെന്ന് അജയ് പറഞ്ഞു. നായകന്‍മാര്‍ക്കു പറഞ്ഞിരുന്ന അതേ പ്രതിഫലം തന്നെ അജയ്ക്കും രാജമൗലി വാഗ്ദാനം ചെയ്തിരുന്നു. ബോളിവുഡ് സുന്ദരി ആലിയ ഭട്ട് നായികയായെത്തുന്ന ചിത്രം 400കോടി ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. അടുത്ത വര്‍ഷം ജനുവരി എട്ടിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.