നരേന്ദ്ര മോദിയുമായുള്ള എപ്പിസോഡ് വന്‍ഹിറ്റ്; അടുത്തത് രജനീകാന്ത്; ഷൂട്ടിങ് ബന്ദിപുര്‍ കടുവ സങ്കേതത്തില്‍ ഇന്ന് പൂര്‍ത്തിയാകും

Tuesday 28 January 2020 12:55 pm IST

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത എപ്പിസോഡ് വന്‍ ഹിറ്റായതിനു പിന്നാലെ ലോകപ്രശസ്ത സാഹസിക ടെലിവിഷന്‍ ഷോ ആയ മാന്‍ വേഴ്‌സസ് വൈല്‍ഡില്‍ മറ്റൊരു ഇന്ത്യന്‍ സെലിബ്രിറ്റി കൂടി. തെന്നിന്ത്യന്‍ സൂപ്പര്‍താരം രജനീകാന്താണ് ബിയെര്‍ ഗ്രില്‍സുമൊത്തുള്ള മാന്‍ വേഴ്‌സസ് വൈല്‍ഡില്‍ അതിഥിയായി എത്തുന്നത്. കര്‍ണാടകയിലെ ബന്ദിപുര്‍ കടുവ സങ്കേതത്തില്‍ ഇന്നലെയാണ് ആറു മണിക്കൂര്‍ ഷൂട്ടിങ് പൂര്‍ത്തിയാക്കിയിരുന്നു. ഇന്നു രാവിലെ ബാക്കിയുള്ള ഭാഗങ്ങള്‍ കൂടി ഷൂട്ട് ചെയ്തു. ഹെലികോപ്റ്ററിലാണ് രജനികാന്ത് ഇന്നു രാവിലെ ബന്ദിപ്പുരിലെത്തിയത്. തലൈവര്‍ 168ന്റെ ഷൂട്ടിങ്ങിന് ഇടവേള നല്‍കിയാണ് പ്രശസ്ത ഷോയില്‍ പങ്കെടുക്കാന്‍ രജനി മൈസൂരില്‍ എത്തിയത്. രജനിയും ഗ്രില്‍സുമൊത്തുള്ള എപ്പിസോഡ് എന്നാണ് നാഷണല്‍ ജിയോഗ്രഫിക് ചാനല്‍ സംപ്രേഷണം ചെയ്യുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. 

നേരത്തേ, പ്രധാനമന്ത്രി നരേന്ദ്രമോദിയുമൊത്ത് ജിം കോര്‍ബെറ്റ് നാഷണല്‍ പാര്‍ക്കില്‍ ഷൂട്ട് ചെയ്ത എപ്പിസോഡ് വന്‍ഹിറ്റായിരുന്നു. ഇതിനു ശേഷം മോദിയുമൊത്തുള്ള അനുഭവം ഗ്രില്‍സ് പങ്കുവച്ചിരുന്നു. 

പ്രതിസന്ധികളുടെ നടുവിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ശാന്തനാണെന്ന് മാന്‍ വെസസ്സ് വൈല്‍ഡ് അവതാരകന്‍ ബെയര്‍ ഗ്രില്‍സ്. ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കിലൂടെ യാത്ര ആരംഭിക്കുമ്പോള്‍ പ്രതികൂല കാലാവസ്ഥയടക്കമുള്ള പ്രതിബന്ധങ്ങളെ ധൈര്യത്തോടെയാണ് പ്രധാനമന്ത്രി നേരിട്ടതെന്നു ബെയര്‍ ഗ്രില്‍സ്് എഎന്‍ഐക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.

സാധാരണ നമ്മള്‍ രാഷ്ട്രീയക്കാരെ കാണുന്നത് ഒരു പോഡിയത്തിന് പിന്നില്‍ സ്യൂട്ടില്‍ മിടുക്കനായി നില്‍ക്കുന്നതാണ്. പക്ഷേ, കാട് എല്ലാവരോടും ഒരു പോലെയാണ് പെരുമാറുന്നത്. അവിടെ കാര്യക്ഷമതയ്ക്കും ധൈര്യത്തിനും ഐക്യത്തിനുമാണ് വില്. കഠിനമായ പാതയും പേമാരിയും നമ്മുടെ ചിത്രീകരണത്തിനു ഒരു വെല്ലുവിളിയായിരുന്നു. ഞങ്ങള്‍ വളരെ ബുദ്ധിമുട്ടിലായിരുന്നപ്പോഴും പ്രധാനമന്ത്രി വളരെ ശാന്തനായിരുന്നു. ഞങ്ങളുടെ യാത്രയിലുടനീളം ഞാന്‍ അത് കണ്ടു. ഒരു പ്രതിസന്ധി ഉണ്ടാകുന്നതുവരെ ആരെയൊക്കെ എങ്ങനെയൊക്കെയാണെന്ന് നിങ്ങള്‍ക്ക് ഒരിക്കലും അറിയില്ല. ഒരു ലോകനേതാവ് എന്ന നിലയില്‍ പ്രധാനമന്ത്രി മോദി പ്രതിസന്ധിയില്‍ ശാന്തനാണെന്ന് ഓര്‍മ്മപ്പെടുത്തുന്നത് നല്ലതാണ്.

യാത്രയിലുടനീളം ഏറ്റവും ശ്രദ്ധേയമായത് ആഗോള നേതാവിന്റെ വിനയമാണെന്ന് ഗ്രില്‍സ് പറഞ്ഞു. തുടര്‍ച്ചയായ മഴയില്‍ പോലും അദ്ദേഹത്തിന്റെ മുഖത്ത് ഒരു വലിയ പുഞ്ചിരി ഉണ്ടായിരുന്നു. 520 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ദേശീയ ഉദ്യാനം ഇന്ത്യയിലെ ചുരുക്കം കടുവ സങ്കേതങ്ങളില്‍ ഒന്നാണ്. അപൂര്‍വയിനം ഒട്ടേഴ്‌സ്, മുതലകള്‍ എന്നിവയെയും ഇവിടെ കാണാം. അദ്ദേഹത്തിന്റെ വിനയമാണ് എന്നെ അതിശയിപ്പിച്ചത്. തുടച്ചയായുള്ള മഴയെ തുടര്‍ന്ന് ക്രൂ അംഗങ്ങള്‍ കുടകളും മറ്റും എടുത്തെങ്കിലും അദ്ദേഹം അത്തെല്ലാം പുഞ്ചിരിയോടെ നിരസിച്ചു. തുടര്‍ന്ന് ഞങ്ങള്‍ ഒരു നദിയിലെത്തി. അതുകടക്കാനായി ഞാനുണ്ടാക്കിയ ചങ്ങാടത്തില്‍ വിശ്വാസ്യത പോരാത്തത്തിനാല്‍ പ്രധാനമന്ത്രിയെ കയറാണ് സുരക്ഷ ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല. എന്നാല്‍ ഞങ്ങള്‍ ഇത് ഒന്നിച്ച് ചെയ്യും എന്ന് അത്മവിശ്വാസം നല്‍ക്കി. പകുതി വഴിയെ മഴയില്‍ ചങ്ങാടം മുങ്ങി അദ്ദേഹം നനഞ്ഞു കുതിര്‍ന്നിട്ടും മുഖത്ത് ഒരു വലിയ പുഞ്ചിരി ഉണ്ടായിരുന്നു എന്ന് ഗ്രില്‍സ് വ്യക്തമാക്കിയിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.