മാന്‍ വേഴ്‌സസ് വൈല്‍ഡ് ഷൂട്ടിങ്ങിനിടെ രജനീകാന്തിന് പരുക്ക്; ഷൂട്ടിങ് നിര്‍ത്തിവച്ചു; അനുമതി ഇല്ലാതെ ഡ്രോണ്‍ പറത്തിയതിലും നടപടി

Wednesday 29 January 2020 10:52 am IST

ബംഗളൂരു: ലോകപ്രശ്‌സ്ത ടെലിവിഷന്‍ സാഹസിക ഷോയായ മാന്‍ വേഴ്‌സസ് വൈല്‍ഡിന്റെ ഷൂട്ടിങ്ങിനിടെ തെന്നിന്ത്യന്‍ സൂപ്പര്‍ താരം രജനീകാന്തിന് പരുക്ക്. ബെയര്‍ ഗ്രില്‍സുമൊത്തു ബന്ദിപ്പുര്‍ കടുവസങ്കേതത്തില്‍ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെയാണു സംഭവം. കാലിനു കൈയ്ക്കും തോളിനുമാണ് പരുക്ക്. എന്നാല്‍, പരുക്ക് നിസാരമാണെന്നും കുറച്ചു പോറലുകള്‍ മാത്രമേ ഏറ്റിട്ടുള്ളൂ എന്നും രജനീകാന്ത് പ്രതികരിച്ചു. സംഭവത്തെ തുടര്‍ന്ന് ഷോയുടെ ഷൂട്ടിങ് നിര്‍ത്തിവച്ചു. രജനീകാന്തിന്റെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഷൂട്ടിങ് നിര്‍ത്തിയതെന്നും ഷോയുടെ അണിയറക്കാര്‍ വ്യക്തമാക്കി. 27,28 തീയതികളില്‍ മാത്രമാണ് ബന്ദിപുരില്‍ ഷൂട്ടിങ്ങിന് അനുമതി ഉണ്ടായിരുന്നത്. അതിനാല്‍ ബാക്കി രംഗങ്ങള്‍ ഷൂട്ട് ചെയ്യാന്‍ ഇനി വീണ്ടും വനംവകുപ്പിന്റെ അനുമതി വേണം. 

അതേസമയം, അനുമതി ഇല്ലാതെ വനത്തിനുള്ളില്‍ ഡ്രോള്‍ ഉപയോഗിച്ച് ഷൂട്ടിങ് നടത്തിയതിനു ഷോയുടെ അണിയറക്കാരോട് വനംവകുപ്പ് വിശദീകരണം തേടിയിട്ടുണ്ട്. വിശദീകരണം തൃപ്തികരല്ലെങ്കില്‍ നടപടിക്ക് വനംവകുപ്പ് ശുപാര്‍ശ ചെയ്‌തേക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.