രജനിയുടെ ദര്‍ബാര്‍ എത്തി

Sunday 12 January 2020 7:32 am IST

 

തമിഴ് സിനിമാ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സൂപ്പര്‍ സ്റ്റാര്‍ രജനി ചിത്രമാണ് ദര്‍ബാര്‍. രജനിയും ഹിറ്റ്‌മേക്കറായ  സംവിധായകന്‍ എ.ആര്‍.മുരുകദാസും ഒന്നിക്കുന്ന പ്രഥമ ചിത്രം കൂടിയായതിനാല്‍ ആരാധകരുടെ പ്രതീക്ഷ വര്‍ധിച്ചിരിക്കുകയാണ്. തെന്നിന്ത്യന്‍ താര റാണി നയന്‍താരയാണ് രജനിയുടെ നായിക. വളരെ നാളുകള്‍ക്ക് ശേഷം രജനി പോലീസ് വേഷം ചെയ്യുന്നു എന്ന സവിശേഷതയും ദര്‍ബാറിനുണ്ട്. 

ദര്‍ബാറിലെ മറ്റു പ്രധാന താരങ്ങള്‍ സുനില്‍ ഷെട്ടി, നിവേദ തോമസ്, അതുല്‍ കുല്‍ക്കര്‍ണി, യോഗി ബാബു, പ്രാട്ടിക് ബബ്ബാര്‍, രവി കിഷന്‍, സൗരഭ് ശുക്ല ഹരീഷ് ഉത്തമന്‍, മനോബാല, സുമന്‍, ആനന്ദരാജ്, ബോസ്  വെങ്കട്ട്  എന്നിവരാണ്. സന്തോഷ് ശിവന്‍ ഛായാഗ്രഹണവും അനിരുദ്ധ് രവിചന്ദര്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. ലൈക്കാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുഭാഷ്‌കരന്‍ നിര്‍മ്മിച്ച ദര്‍ബാര്‍ പൊങ്കല്‍ ഉത്സവത്തോടനുബന്ധിച്ച് ജനുവരി 9 ന് ലോകമെമ്പാടും റിലീസ് ചെയ്തു. കേരളത്തില്‍ ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സും എസ് ക്യൂബ് ഫിലിംസുമാണ് ചിത്രം   പ്രദര്‍ശനത്തിനെത്തിച്ചത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.