കേന്ദ്ര ധനകാര്യ സെക്രട്ടറിയായി രാജീവ് കുമാറിനെ നിയമിച്ചു

Wednesday 31 July 2019 10:02 am IST
സാമ്പത്തിക കാര്യങ്ങള്‍, വരുമാനം, ചിലവ്, ധനകാര്യ സേവനങ്ങള്‍, നിക്ഷേപ വകുപ്പ്, പബ്ലിക് അസറ്റ് മാനേജ്മെന്റ് എന്നീ അഞ്ച് വകുപ്പുകളില്‍ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് ധനകാര്യ സെക്രട്ടറി.

ന്യൂദല്‍ഹി: കേന്ദ്ര ധനകാര്യ സെക്രട്ടറിയായി രാജീവ് കുമാറിനെ നിയമിക്കാന്‍ മന്ത്രിസഭയുടെ നിയമന സമിതി അംഗീകാരം നല്‍കി. ധനകാര്യ സേവന സെക്രട്ടറിയായിരുന്ന അദ്ദേഹം ജാര്‍ഖണ്ഡ് കേഡറിലെ 1984 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്.

സാമ്പത്തിക കാര്യങ്ങള്‍, വരുമാനം, ചിലവ്, ധനകാര്യ സേവനങ്ങള്‍, നിക്ഷേപ വകുപ്പ്, പബ്ലിക് അസറ്റ് മാനേജ്മെന്റ് എന്നീ അഞ്ച് വകുപ്പുകളില്‍ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് ധനകാര്യ സെക്രട്ടറി.

നരേന്ദ്ര മോദിയുടെ സാമ്പത്തിക പദ്ധതികളെ മുന്നോട്ട് നയിക്കുന്നതില്‍ രാജീവ് കുമാര്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. പ്രധാന പദ്ധതികളായ പ്രധാന്‍ മന്ത്രി ജന്‍ധന്‍ യോജന , മുദ്ര വായ്പ പദ്ധതി തുടങ്ങിയ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുവാനും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിലായിരിക്കും പ്രധാനമായി ഊന്നല്‍ നല്‍കുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.