മാന്‍ വേഴ്‌സസ് വൈല്‍ഡ് ചിത്രീകരണത്തിനിടെ രജനീകാന്തിന് പരിക്ക്; ബന്ദിപ്പൂര്‍ വനത്തിലെ ചിത്രീകരണം നിര്‍ത്തവച്ചു

Tuesday 28 January 2020 10:52 pm IST

ചെന്നൈ: മാന്‍ വേഴ്‌സസ് വൈല്‍ഡ് ഡോക്യുമെന്ററിയുടെ ചിത്രീകരണത്തിനിടെ നടന്‍ രജനീകാന്തിന് പരിക്ക്. ബന്ദിപ്പൂര്‍ കാട്ടില്‍ നടന്ന ഷൂട്ടിങ്ങിനിടെയാണ് പരിക്ക്. പ്രമുഖ അവതാരകനും സാഹസികനുമായ ബെയര്‍ ഗ്രില്‍സിനൊപ്പമുള്ള ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. 

കണങ്കാലിനു നേരിയ പരിക്കും തോളിനു ചതവും പറ്റിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രീകരണം തത്കാലം നിര്‍ത്തവച്ചിരിക്കുകയാണ്. 28നും 30നും ആറു മണിക്കൂര്‍ സമയമാണ് ഷൂട്ടിങ്ങിന് അനുമതി നല്‍കിയിരിക്കുന്നത്. ജനുവരി 29ന് ഷൂട്ടിങ് അനുവദിച്ചിട്ടില്ല. അനുവാദമില്ലാതെ ഡ്രോണ്‍ ഉപയോഗിക്കുന്നതിന് കര്‍ണാടക വനം വകുപ്പ് വിലക്കിയിട്ടുണ്ട്. വനസ്രോതസ്സുകളെയോ വന്യജീവികളെയോ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള നീക്കങ്ങള്‍ ഷൂട്ടിങ് ടീമിന്റെ ഭാഗത്തു നിന്നുണ്ടാകരുതെന്നും വനംവകുപ്പിന്റെ കര്‍ശന നിര്‍ദേശമുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ശേഷം ഡിസ്‌കവറി ചാനലിന്റെ പരിപാടിയില്‍ രജനീകാന്ത് എത്തുന്നത് ഏറെ ആകാംക്ഷയോടെയാണ് ആരാധകര്‍ കണ്ടിരുന്നത്. ബെയര്‍ ഗ്രില്‍സ് അവതാരകനായ പ്രധാനമന്ത്രിയുടെ മാന്‍ വേഴ്‌സസ് വൈല്‍ഡ് പരിപാടി ഏറെ പ്രശംസ നേടിയിരുന്നു.

നേരത്തേ, പ്രധാനമന്ത്രി നരേന്ദ്രമോദിയുമൊത്ത് ജിം കോര്‍ബെറ്റ് നാഷണല്‍ പാര്‍ക്കില്‍ ഷൂട്ട് ചെയ്ത എപ്പിസോഡ് വന്‍ഹിറ്റായിരുന്നു. ഇതിനു ശേഷം മോദിയുമൊത്തുള്ള അനുഭവം ഗ്രില്‍സ് പങ്കുവച്ചിരുന്നു. പ്രതിസന്ധികളുടെ നടുവിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ശാന്തനാണെന്ന് മാന്‍ വെസസ്സ് വൈല്‍ഡ് അവതാരകന്‍ ബെയര്‍ ഗ്രില്‍സ്. ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കിലൂടെ യാത്ര ആരംഭിക്കുമ്പോള്‍ പ്രതികൂല കാലാവസ്ഥയടക്കമുള്ള പ്രതിബന്ധങ്ങളെ ധൈര്യത്തോടെയാണ് പ്രധാനമന്ത്രി നേരിട്ടതെന്നു ബെയര്‍ ഗ്രില്‍സ്് എഎന്‍ഐക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.