'അയോധ്യാ കേസിലെ സുപ്രീം കോടതി വിധിയില്‍ അതീവ ദുഃഖം'; വോട്ട്ബാങ്ക് നാടകം കളിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി

Wednesday 13 November 2019 2:07 pm IST

കണ്ണൂര്‍: അയോധ്യാ കേസിലെ സുപ്രീം കോടതി വിധിയില്‍ അതീവ ദുഃഖമുണ്ടെന്ന്  കാസര്‍ഗോഡ് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. കണ്ണൂര്‍ ഡിസിസി തളിപ്പറമ്പില്‍ നടത്തിയ അബ്ദുള്‍കലാം ആസാദ് അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉണ്ണിത്താന്‍. 

അതേസമയം മുന്‍നിലപാടില്‍ മലക്കം മറിഞ്ഞ് മുസ്ലീംലീഗ് രംഗത്തെത്തി. അയോധ്യ കേസിലെ കോടതി വിധിയില്‍ മുസ്ലീങ്ങള്‍ അങ്ങേയറ്റം നിരാശരാണെന്നാണ് ഇപ്പോള്‍ മുസ്‌ലിം ലീഗ് പറയുന്നത്.  വിധിയില്‍ വലിയ പൊരുത്തക്കേടുകളുണ്ട്. രാജ്യത്തിന്റെ നിയമം ബഹുമാനിക്കണമെന്നുള്ളത് കൊണ്ട് അങ്ങനെ ചെയ്യുന്നു എന്നുമാത്രം. രാജ്യത്തെ എല്ലാ മുസ്ലീം വിഭാഗവുമായും വിധിയെക്കുറിച്ച് ചര്‍ച്ച നടത്തും. ഇതിനായി സമിതിയെ രുപീകരിച്ചു. വിധിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സമിതിയില്‍ ചര്‍ച്ച ചെയ്യുമെന്നും മുസ്‌ലിം ലീഗ് പറഞ്ഞു. 

എന്നാല്‍, അയോധ്യ കേസില്‍ സുപ്രീം കോടതി വിധി മാനിക്കുന്നതായാണ് മുസ്ലിം ലീഗ് ചെയര്‍മാന്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നേരത്തെ പറഞ്ഞത്. വിധയുമായി ബന്ധപ്പെട്ട് സംഘര്‍ഷങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. എല്ലാവരും ആത്മസംയമനം പാലിക്കണം. സമാധാനം ഉണ്ടാകണമെന്നും അദേഹം നേരത്തെ പറഞ്ഞിരുന്നു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.