രാജ്യത്തിന് നല്‍കിയ സേവനത്തിനും അവരുടെ ധൈര്യത്തിനും അഭിവാദ്യം; സിയാച്ചിനിലെ സൈനികരുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി രാജ്‌നാഥ് സിങ്

Tuesday 19 November 2019 4:49 pm IST
ഹിമാലയന്‍ മലനിരയുടെ വടക്കന്‍ മേഖലയില്‍ സമുദ്രനിരപ്പില്നിന്ന് 18,000 അടി ഉയരത്തിലാണ് സംഭവം. ഹിമാലയന്‍ മലനിരകളില്‍ ചെങ്കുത്തായുള്ള ഈ പ്രദേശത്ത് പൂജ്യത്തിനുതാഴെ 21 ഡിഗ്രിയായിരുന്നു തിങ്കളാഴ്ചത്തെ തണുപ്പ്. കാറക്കോറം മലനിരകളിലാണു സിയാച്ചിന്‍ സൈനിക ക്യാംപ് സ്ഥിതി ചെയ്യുന്നത്.

ന്യൂദല്‍ഹി: ലോകത്തെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയായ സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞ് നാല് സൈനികരുള്‍പ്പെടെ ആറു പേര്‍ മരിച്ച സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും റെയില്‍വേ മന്ത്രി പീയൂഷ് ഗോയലും. 

ട്വിറ്ററിലൂടെ ആയിരുന്നു രാജ്നാഥ് സിംഗ് സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തിയത്. സൈനികരുടെ ധൈര്യവും രാജ്യത്തിന് നല്‍കിയ സേവനത്തെയും അഭിവാദ്യം ചെയ്യുന്നു 'സിയാച്ചിനിലെ ഹിമപാതത്തെത്തുടര്‍ന്ന് സൈനികരുടെയും പോര്‍ട്ടര്‍മാരുടെയും നിര്യാണത്തില്‍ വല്ലാതെ വേദനിക്കുന്നു. രാജ്യത്തിന് നല്‍കിയ അവരുടെ ധൈര്യവും സേവനവും ഞാന്‍ അഭിവാദ്യം ചെയ്യുന്നു. അവരുടെ കുടുംബങ്ങളുടെ വേദനയിലും പങ്കുചേരുന്നു'-അദ്ദേഹം പറഞ്ഞു.

ഇന്നലെ വൈകീട്ട് 3.30ന് പട്രോളിങ് നടത്തുന്നതിനിടെ ഇന്ത്യന്‍ സൈനികരുടെ എട്ട് അംഗ സംഘമായിരുന്നു അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നാല് സൈനികരും രണ്ട് സിവിലിയന്‍ പോര്‍ട്ടര്‍മാരും മരണപ്പെട്ടു. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് മഞ്ഞിനടിയില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്. 

ഹിമാലയന്‍ മലനിരയുടെ വടക്കന്‍ മേഖലയില്‍ സമുദ്രനിരപ്പില്നിന്ന് 18,000 അടി ഉയരത്തിലാണ് സംഭവം. ഹിമാലയന്‍ മലനിരകളില്‍ ചെങ്കുത്തായുള്ള ഈ പ്രദേശത്ത് പൂജ്യത്തിനുതാഴെ 21 ഡിഗ്രിയായിരുന്നു തിങ്കളാഴ്ചത്തെ തണുപ്പ്. കാറക്കോറം മലനിരകളിലാണു സിയാച്ചിന്‍ സൈനിക ക്യാംപ് സ്ഥിതി ചെയ്യുന്നത്.

1984ല്‍ ഇന്ത്യ-പാക് യുദ്ധത്തെത്തുടര്‍ന്നാണ് സിയാച്ചിനില്‍ സേനയെ വിന്യസിച്ചത്. ശൈത്യകാലത്ത് പൂജ്യത്തിനുതാഴെ 60 ഡിഗ്രിവരെ തണുപ്പ് ഇവിടെ അനുഭവപ്പെടാറുണ്ട്. ഈ സമയങ്ങളില്‍ പ്രദേശത്ത് മഞ്ഞുമലയിടിച്ചില്‍ പതിവാണ്. ഈയിടെ ഇവിടേക്ക് ടൂറിസ്റ്റുകളെ അനുവദിക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇവിടത്തെ സൈനികര്‍ നേരിടുന്ന വിഷമം പൊതുജനം നേരിട്ടറിയുന്നതിന് വേണ്ടിയായിരുന്നു ഈ തീരുമാനം കേന്ദ്രം കൈക്കൊണ്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.