അഞ്ചു വര്‍ഷത്തിനുള്ളില്‍ രാമ ക്ഷേത്രം ഉയരും; 250 വിദഗ്ധ ശില്‍പികള്‍ ഈ മാസം എത്തുമെന്ന് വിശ്വഹിന്ദു പരിഷത്ത്

Sunday 10 November 2019 2:04 pm IST

ലഖ്‌നൗ: രാമക്ഷേത്ര നിര്‍മ്മാണം വേഗത്തിലാക്കി വിശ്വഹിന്ദു പരിഷത്ത്. ക്ഷേത്ര നിര്‍മ്മാണത്തിന്റെ ഭാഗമായി ഇറക്കിയിരിക്കുന്ന കല്ലുകളില്‍ കൊത്തുപണി നടത്തുന്നതിനായി അടുത്ത രണ്ടാഴ്ചക്കുള്ളില്‍ 250ഓളം വിദഗ്ധ ശില്പികള്‍ എത്തുമെന്നും ക്ഷേത്രത്തിന്റെ പണി അഞ്ചു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നും വിഎച്ച്പി വ്യക്തമാക്കി.

ഗുജറാത്തില്‍ നിന്നും വന്ന 10 തൊഴിലാളികളാണ് ഇതുവരെ കൊത്തുപണികള്‍ നടത്തിയിരുന്നത്. 212 തൂണുകളില്‍ 106 എണ്ണം മാത്രമാണ് നിലവില്‍ പൂര്‍ത്തിയായിരിക്കുന്നത്. കര്‍സേവപുരത്തെ രാമജന്മഭൂമി ന്യാസ് നിര്‍മ്മാണ ശാലയിലാണ് പണികള്‍ പൂരോഗമിക്കുന്നത്. എന്നാല്‍, വരുന്ന മൂന്നു മാസത്തിനുള്ളില്‍ ക്ഷേത്ര പണി ആരംഭിക്കുന്നതിനാല്‍ കൂടുതല്‍ തൊഴിലാളികളെ സ്ഥലത്തെത്തിക്കുമെന്ന് രാമജന്മഭൂമി ന്യാസ് അതികൃതര്‍ വ്യക്തമാക്കി. ഉത്തര്‍പ്രദേശിലെ മിര്‍ജാപൂരിനു പുറമെ രാജസ്ഥാനിലെ ഭരത്പുര്‍, ഗുജറാത്തിലെ സോമപുര എന്നിവിടങ്ങളില്‍ നിന്നും ശില്‍പികളെ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്.

സര്‍ക്കാര്‍ ഉണ്ടാക്കുന്ന പുതിയ ട്രസ്റ്റിലെക്ക് ന്യാസിനെ ഉള്‍പെടുതാത്ത പക്ഷം എല്ലാം സര്‍ക്കാരിന്റെ ട്രസ്റ്റിന് വിട്ടു നല്‍കുമെന്നും ന്യാസ് വ്യക്തമാക്കി. രാമജന്മഭൂമി ന്യാസ് അയോധ്യയില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന ക്ഷേത്രത്തിന്റെ മാതൃകയുടെ അടിസ്ഥാനത്തിലാണ് കല്ലുകളുടെ കൊത്തു പണികള്‍ പുരോഗമിക്കുന്നത്. എന്നാല്‍, ക്ഷേത്ര നിര്‍മ്മാണത്തിനാവശ്യമായ തൂണുകളുടേയും മറ്റും പണി 60 ശതമാനം പൂര്‍ത്തിയായതായി വാര്‍ത്താ സമ്മേളനത്തില്‍ വിഎച്ച്പി വ്യക്തമാക്കിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.