വീണ്ടും നാണംകെട്ട് കേരളം; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരവധി പേര്‍ പീഡിപ്പിച്ചു; പെണ്‍വാണിഭം നടത്തി അമ്മാവന്റെ ഭാര്യ സമ്പാദിച്ചത് ലക്ഷങ്ങള്‍

Saturday 7 December 2019 3:12 pm IST

കൊല്ലം: സംസ്ഥാനത്ത് വീണ്ടും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികുട്ടിയെ പീഡിപ്പിച്ചു. കൊല്ലത്ത് അഞ്ചാലുംമൂടിനു സമീപമാണ് സംഭവം. പെണ്‍കുട്ടിയുടെ കുളിമുറി രംഗങ്ങള്‍ പകര്‍ത്തിയ ശേഷം അതു കാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു പീഡനമെന്നാണ് പരാതി. പെണ്‍കുട്ടിയുടെ അമ്മാവന്റെ ഭാര്യയാണ് പ്രധാനപ്രതി. സംഭവത്തില്‍ നാലു പേര്‍ അറസ്റ്റിലായിട്ടുണ്ട്. കരുനാഗപ്പള്ളിയിടെ ഒരു ലോഡ്ജിലും വിവിധയിടങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചതായാണു പരാതി. പെണ്‍കുട്ടിയെ പലര്‍ക്കായി കാഴ്ചവച്ച് അമ്മാവന്റെ ഭാര്യ ലക്ഷങ്ങള്‍ സമ്പാദിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ വകുപ്പ് പ്രകാരം അഞ്ചാലുംമൂട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. കേസില്‍ നിരവധി പേരുണ്ടെന്നാണു റിപ്പോര്‍ട്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.