രശ്മിക മന്ദാനയുടെ വീട്ടില്‍ ആദായ നികുതി വകുപ്പിന്റെ റെയിഡ്; സ്വത്ത് വിവരങ്ങള്‍ അടങ്ങിയ രേഖകള്‍ പിടിച്ചെടുത്തു

Thursday 16 January 2020 8:59 pm IST

ന്യൂദല്‍ഹി:  നടി രശ്മിക മന്ദാനയുടെ വീട്ടില്‍ ആദായ നികുതി വകുപ്പിന്റെ റെയിഡ്. കുടക് ജില്ലയിലെ വിരാജ്‌പേട്ടയിലെ നടിയുടെ വസതിയില്‍ പത്തോളം ഉദ്യോഗസ്ഥരെത്തിയാണു റെയ്ഡ് നടത്തിയത്. ഇന്നു രാവിലെ ഏഴരയോടെയാണ് പരിശോധന ആരംഭിച്ചത്. 

ആദായ നികുതി വകുപ്പ് റെയ്ഡ് നടക്കുമ്പോള്‍ രശ്മിക മന്ദാന വീട്ടിലുണ്ടായിരുന്നില്ല. നടിയുടെയും ബന്ധുക്കളുടെയും പണമിടപാടുകളും ബാങ്ക് സ്വത്ത് വിവരങ്ങളും അടങ്ങിയ രേഖകള്‍ പിടിച്ചെടുത്തു. ഇവ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് വരികയാണ്. ബിട്ടന്‍ഗളയില്‍ നടി ആരംഭിക്കാന്‍ പോകുന്ന ഇന്റര്‍നാഷണല്‍ സ്‌കൂളിനെ സംബന്ധിച്ചും പെട്രോള്‍ പമ്പിനെ സംബന്ധിച്ചുള്ള പരാതികള്‍ ലഭിച്ചതോടെയാണ് റെയിഡ് നടന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.