പോസ്റ്റ് ഓഫീസുകള്‍ക്ക് പിന്നാലെ റേഷന്‍കടകളും ബാങ്കിംഗ് സോണ്‍; ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍

Friday 22 November 2019 12:22 pm IST

തിരുവനന്തപുരം: പോസ്റ്റ് ഓഫീസുകള്‍ക്ക് ശേഷം റേഷന്‍കടകളെയും ബാങ്കിംഗ് സോണാക്കി കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനത്ത് റേഷന്‍കടകള്‍ വഴി ബാങ്കിംഗ് സേവനം ആരംഭിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. പണം സ്വീകരിക്കല്‍, നിക്ഷേപിക്കല്‍, ഫോണ്‍ റീച്ചാര്‍ജിങ്ങ്, അക്കൗണ്ടില്‍ നിന്ന് മറ്റ് അക്കൗണ്ടുകളിലേക്കുള്ള കൈമാറ്റം, വിവിധ ബില്ലുകള്‍ അടയ്ക്കല്‍ തുടങ്ങി നിരവധി സേവനങ്ങള്‍ ഇനി റേഷന്‍കട വഴി ലഭ്യമാകും.

എസ്ബിഐ, എച്ച്ഡിഎഫ്സി, കൊടാക് മഹീന്ദ്ര, ഫിനോ പേമെന്റ്സ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയുമായി സഹകരിച്ചാകും സേവനങ്ങള്‍ ലഭ്യമാക്കുക. നിലവില്‍ റേഷന്‍കടകളില്‍ ഉപയോഗിച്ചുവരുന്ന ഇ-പോസ് മെഷനുകളില്‍ ആധാര്‍ അധിഷ്ഠിതമായാകും സേവനം ഏര്‍പ്പെടുത്തുക. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് ഇത് നടപ്പിലാക്കുക.

റേഷന്‍ കടകള്‍ വഴി ബാങ്കിംഗ് സേവനം നടപ്പാക്കുന്നതിനെ സംബന്ധിച്ചുള്ള യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. എറണാകുളം, തിരുവനന്തപുരം ജില്ലകളിലെ ജില്ലാ സപ്ലൈ ഓഫീസര്‍മാര്‍, താലൂക്ക്-സിറ്റി റേഷനിങ് ഓഫീസര്‍മാര്‍, റേഷന്‍ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.