രാഹുല്‍ ഗാന്ധിക്ക് അഹംഭാവം; ഇന്ത്യന്‍ ചരിത്രത്തെ കുറിച്ച് അവബോധമില്ല; വീര സവര്‍ക്കര്‍ രാജ്യത്തിന് അഭിമാനമെന്ന് കേന്ദ്ര മന്ത്രി രവി ശങ്കര്‍ പ്രസാദ്

Saturday 14 December 2019 9:09 pm IST
വീര സവര്‍ക്കര്‍ ഇന്ത്യയില്‍ ജനിച്ചതില്‍, രാജ്യത്തെ ജനങ്ങള്‍ അഭിമാനം കൊള്ളുന്നു. ജനങ്ങള്‍ ഒരിക്കലും രാഹുലില്‍ നിന്നും മാപ്പ് അപേക്ഷ പ്രതീക്ഷിക്കുന്നില്ല. അത്രത്തോളമുണ്ട് അഹംഭാവം നിറഞ്ഞ സംസാരമെന്നും രവി ശങ്കര്‍ പ്രസാദ് കൂട്ടിച്ചേര്‍ത്തു.

ന്യൂദല്‍ഹി: വീര സവര്‍ക്കര്‍ക്കെതിരായ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെ  വിമര്‍ശിച്ച് കേന്ദ്ര മന്ത്രി രവി ശങ്കര്‍ പ്രസാദ്. രാഹുലിന്റെ ഇത്തരത്തിലുള്ള പരാമര്‍ശം അഹംഭാവം കാരണമാണ്. രാഹുല്‍ ഗാന്ധിക്ക് വീര സവര്‍ക്കറെ കുറിച്ചോ ഇന്ത്യയുടെ ചരിത്രത്തെ പറ്റിയോ അറിയില്ലെന്നും കേന്ദ്ര മന്ത്രി പരിഹസിച്ചു. 

വീര സവര്‍ക്കര്‍ ഇന്ത്യയില്‍ ജനിച്ചതില്‍, രാജ്യത്തെ ജനങ്ങള്‍ അഭിമാനം കൊള്ളുന്നു. ജനങ്ങള്‍ ഒരിക്കലും രാഹുലില്‍ നിന്നും മാപ്പ് അപേക്ഷ പ്രതീക്ഷിക്കുന്നില്ല. അത്രത്തോളമുണ്ട് അഹംഭാവം നിറഞ്ഞ സംസാരമെന്നും രവി ശങ്കര്‍ പ്രസാദ് കൂട്ടിച്ചേര്‍ത്തു.

ഭാരത് പൗരത്വ ഭേദഗതി ബില്ലിനെതിരെ ദല്‍ഹിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച 'ഭാരത് ജച്ചാവോ' എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് രാഹുലിന്റെ സവര്‍ക്കര്‍ക്കെതിരെയുള്ള പരാമര്‍ശം. 'റേപ്പ് ഇന്‍ ഇന്ത്യ' പരാമര്‍ശത്തില്‍ മാപ്പ് പറയാന്‍ തന്റെ പേര് വീര സവര്‍ക്കറെന്നല്ലെന്നുമായിരുന്നു രഹുലിന്റെ പ്രസ്താവന.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.