അരങ്ങേറ്റ മത്സരത്തിലെ ആദ്യ ഓവറില്‍തന്നെ ഹാട്രിക്; രഞ്ജിട്രോഫിയില്‍ അപൂര്‍വ്വ നേട്ടവുമായി രവി യാദവ്

Wednesday 29 January 2020 1:34 pm IST

തന്റെ ആദ്യ രഞ്ജി കളിയില്‍തന്നെ അപൂര്‍വ്വ നേട്ടം കൈവരിച്ചിരിക്കുകയാണ് മധ്യപ്രദേശ് സ്വദേശിയായ ഇടം കൈയ്യന്‍ പേസ് ബോളര്‍ രവി യാദവ്. ചൊവ്വാഴ്ച ഉത്തര്‍പ്രദേശിനെതിരായ തന്റെ ആദ്യ രഞ്ജി ട്രോഫി മത്സരത്തിലാണ് രവി തന്റെ മിന്നും പ്രകടനം കാഴ്ചവച്ചത്.

രഞ്ജി ട്രോഫി അരങ്ങേറ്റ മത്സരത്തിലെ ആദ്യ ഓവറില് ഹാട്രിക് നേടുന്ന ആദ്യ ക്രിക്കറ്ററാണ് രവി.  മധ്യപ്രദേശ് ആദ്യ ഇന്നിങ്‌സില് 230 റണ്‌സെടുത്തിരുന്നു. ഉത്തര്‍പ്രദേശ് ഇന്നിങ്‌സിലെ ഏഴാം ഓവറിലായിരുന്നു ഇടംകൈയന്‍ പേസറായ രവിയുടെ പ്രകടനം. മൂന്നാം പന്തില്‍ ആര്യന് ജുയാലിനെ (13) കീപ്പറുടെ കൈയിലെത്തിച്ചു. തുടര്‍ന്ന് നാലാം പന്തില്‍ അങ്കിത് രജപുതിനെയും (0) അഞ്ചാം പന്തില്‍ സമീര് റിസ്വിയെയും (0) ക്ലീന്ബൗള് ചെയ്തു. ഉത്തര്പ്രദേശ് ആദ്യ ഇന്നിങ്‌സില് 216 റണ്‍സിന് പുറത്തായി. രവി 61 റണ്‍സിന് അഞ്ചു വിക്കറ്റെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.