മണ്ഡലത്തില്‍ മറ്റൊന്നും ചെയ്തില്ലെങ്കിലും രമ്യാഹരിദാസിന് കാര്‍ വാങ്ങണം; രണ്ട് ലക്ഷം പിരിച്ചെടുക്കാന്‍ 1000 രൂപയുടെ രസീത് കുറ്റിയുമായി യൂത്ത് കോണ്‍ഗ്രസ്; വിഷയം പുനഃപരിശോധിക്കാന്‍ നാളെ യോഗവും!

Sunday 21 July 2019 9:07 pm IST
വിഷയത്തില്‍ പരസ്യമായ വിയോജിപ്പുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തിയതോടെ പുന:പരിശോധനയ്ക്ക് നാളെ വൈകിട്ട് യൂത്ത് കോണ്‍ഗ്രസ് യോഗവും ചേരുന്നുണ്ട്.

പാലക്കാട്: ആലത്തൂര്‍ എം.പി രമ്യാഹരിദാസിന് കാര്‍ വാങ്ങാന്‍  ഓരോ നിയോജക മണ്ഡലത്തില്‍ നിന്നും രണ്ടുലക്ഷം രൂപ പിരിച്ചെടുക്കാനും ഇതിനായി 1000 രൂപയുടെ രസീത് കൂപ്പണുകളും അച്ചടിച്ച് വിതരണം നടത്താനും യൂത്ത് കോണ്‍ഗ്രസിന്റെ ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയുടെ തീരുമാനം!

വിഷയത്തില്‍ പരസ്യമായ വിയോജിപ്പുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തിയതോടെ പുന:പരിശോധനയ്ക്ക് നാളെ വൈകിട്ട് യൂത്ത് കോണ്‍ഗ്രസ് യോഗവും ചേരുന്നുണ്ട്.

സാമ്പത്തിക ബാധ്യതകള്‍ ഉള്ളതിനാല്‍ രമ്യയ്ക്ക് കാര്‍ വാങ്ങുന്നതിനുള്ള ബാങ്ക് വായ്പ ലഭിക്കില്ലെന്നും അതിനാല്‍ വാഹനം വാങ്ങി നല്‍കുന്നതില്‍ തെറ്റില്ലെന്നുമാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ പറയുന്നത്.

മണ്ഡലത്തില്‍ മറ്റൊന്നും ചെയ്തില്ലെങ്കിലും  കാര്‍ വാങ്ങാനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാനാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ തീരുമാനമെന്നാണ് സൂചന.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.