ഏകത്വത്തിന്റെയും അച്ചടക്കത്തിന്റെയും സന്ദേശമേകി ജെഎന്‍യുവില്‍ എന്‍സിസി പരേഡ്; അഭിമാനമെന്ന് വിസി; ഇടതു ജിഹാദികള്‍ക്ക് തിരിച്ചടിയായി റിപ്പബ്ലിക്ക് ആഘോഷം

Sunday 26 January 2020 1:47 pm IST

ന്യൂദല്‍ഹി: ഇടതു ജിഹാദി വിദ്യാര്‍ഥികള്‍ക്ക് കനത്ത തിരിച്ചടി നല്‍കി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ ആദ്യമായി റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ നടന്നു. ജെഎന്‍യുവിലെ പെണ്‍കുട്ടികളുടെ ആദ്യ എന്‍സിസി ബാച്ച് വൈസ് ചാന്‍സിലര്‍ എം. ജഗദീഷ് കുമാറിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചത്. ഏകത്വത്തിന്റെയും അച്ചടക്കത്തിന്റെയും വലിയ സന്ദേശം നല്‍കി ജെഎന്‍യുവില്‍ നടന്ന ആഘോഷത്തില്‍ ത്രിവര്‍ണ പതാകയേന്തി 15 വനിത എന്‍സിസി വിദ്യാര്‍ഥികളാണ് പരേഡിനു നേതൃത്വം നല്‍കിയത്.

ജെഎന്‍യുവിലെ പെണ്‍കുട്ടികളുടെ എന്‍സിസി യൂണിറ്റില്‍ അഭിമാനം കൊള്ളുന്നു. ആണ്‍കുട്ടികളുടെ എന്‍സിസി യൂണിറ്റായി ഇത് വിപുലീകരിക്കണമെന്നും പരേഡിന് ശേഷം വിസി വ്യക്തമാക്കി. ജെഎന്‍യു സാധാരണഗതിയിലേക്ക് തിരിച്ചു വന്നു എന്നതിന്റെ സൂചനയാണ് ക്യാമ്പസിലെ റിപ്പബ്ലിക്ക് ദിന പരേഡ്.  

നേരത്തെ ജെഎന്‍യുവില്‍ ആദ്യമായി റിപ്പബ്ലിക് ദിന പരേഡ് നടത്താന്‍ കോളെജ് അധികൃതരും വിദ്യാര്‍ഥികളും തീരുമാനിച്ചിരുന്നു. സൈനിക ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് വിദ്യാര്‍ഥികള്‍ക്കുള്ള പരേഡിനുള്ള പരിശീലനം നടന്നത്. പരേഡ് റിഹേഴ്സലിന്റെ ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ജൂലൈ 2019ലാണ് വനിതകളുടെ എന്‍സിസി യൂണിറ്റ് കോളെജില്‍ രൂപീകരിച്ചത്. 

ഹോസ്റ്റല്‍ ഫീസ് വര്‍ധനയുടെ പേരില്‍ മാസങ്ങളായി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സ്റ്റിയില്‍ ഇടതു ജിഹാദി സംഘടനകള്‍ നടത്തി വരുന്ന സമരം പൊളിഞ്ഞിരുന്നു. ഹോസ്റ്റലുകളില്‍ താമസിച്ചു പഠിക്കുന്ന 82% വിദ്യാര്‍ഥികളും ഹോസ്റ്റല്‍ ഫീസ് അടച്ചു കഴിഞ്ഞെന്നും വൈസ് ചാന്‍സലര്‍ എ. ജദഗീഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു. 8500 വിദ്യാര്‍ഥികളില്‍ ബഹുഭൂരിഭാഗവും ഫീസ് അടച്ചു കഴിഞ്ഞതോടെ സമരം പൊളിഞ്ഞ അവസ്ഥയിലായി. ജനുവരി 15 ആയിരുന്നു വിന്റര്‍ സെമസ്റ്ററിനായി രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി. ഇതോടെ വിദ്യാര്‍ത്ഥികളുടെ വലിയ തിരക്കാണ് ആ ദിവസങ്ങളില്‍ അനുഭവപ്പെട്ടത്. 

നിരവധി വിദ്യാര്‍ത്ഥികളാണ് അവസാന തീയതി രണ്ട് ദിവസം കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ടത്. ഇതോടെ ഫീസ് അടക്കാനുള്ള അവസാന തീയതി ജനുവരി 17 ആയി ഉയര്‍ത്തി. ഇനിയും പിഴ കൂടി നല്‍കി ഫീസ് അടയ്ക്കാനുള്ള അവസരമുണ്ട്. ഇതോടെ ഏതാണ്ട് 95% വിദ്യാര്‍ഥികളും ഫീസ് അടയക്കുമെന്നാണ് സര്‍വകലാശാല അധികൃതര്‍ വിലയിരുത്തുന്നത്. വിദ്യാര്‍ഥികള്‍ സമരത്തെ കൈവിട്ടതോടെ ഫീസ് വര്‍ധനയെ ചോദ്യം ചെയ്തു ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.