ഇംപീച്ച്‌മെന്റ് എന്‍ക്വയറി ഹാളിലേക്ക് ഇരച്ചു കയറി റിപ്പബ്ലിക്കന്‍ അംഗങ്ങളുടെ പ്രതിഷേധം, ഇത് ട്രം‌പിന്റെ അറിവോടെയെന്ന് റിപ്പബ്ലിക്കൻ പാർട്ടി

Friday 25 October 2019 3:22 pm IST

വാഷിങ്ടന്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെ ഇംപീച്ച് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി എന്‍ക്വയറി നടക്കുന്ന ഹാളിലേക്ക് ഇരുപതില്‍പരം റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ തള്ളികയറി അന്വേഷണം തടസ്സപ്പെടുത്തി. ക്യാപ്പിറ്റോള്‍ ബെയ്‌സ്‌മെന്റിലുള്ള സുരക്ഷിത മുറിയിലേക്കാണ് അംഗങ്ങള്‍ ഇരച്ചുകയറിയത്. സുരക്ഷാ സേനയെ തള്ളിമാറ്റിയാണ് ഇവര്‍ മുറിയിലേക്ക് പ്രവേശിച്ചത്. 

മുറിയിലുണ്ടായിരുന്ന ഡമോക്രാറ്റിക് പ്രതിനിധികള്‍ പോലീസിന്റെ സഹായത്തോടെ പിന്നീട് പ്രതിഷേധക്കാരെ പുറത്താക്കി. അഞ്ചു മണിക്കൂര്‍ എന്‍ക്വയറി തടസ്സപ്പെട്ടതിനുശേഷം വീണ്ടും പുനഃരാരംഭിച്ചു. പ്രസിഡന്റ് ട്രംപിന്റെ അറിവോടെയാണ് പ്രതിഷേധക്കാര്‍ എത്തിയതെന്ന് ഡമോക്രാറ്റുകള്‍ ആരോപിച്ചു. സംഭവം നടന്നതിന്റെ തലേദിവസം ഓവല്‍ ഓഫീസില്‍ ഫ്‌ളോറിഡാ റിപ്പബ്ലിക്കന്‍ പ്രതിനിധി മേറ്റ് ഗേയ്റ്റ്‌സ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 

ഡമോക്രാറ്റുകള്‍ നടത്തുന്ന ഇംപീച്ച്‌മെന്റ് എന്‍ക്വയറിക്ക് സ്വകാര്യത വേണമെന്ന് ഫ്‌ളോറിഡാ മേയര്‍ ആവശ്യപ്പെട്ടിരുന്നു. ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് നീക്കം ഈ സംഭവത്തോടെ ശക്തിപ്പെടുമോ, അതോ ദുര്‍ബലപ്പെടുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ ഉല്‍കണ്ഠ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.