പ്രധാനമന്ത്രി മാമല്ലപുരം ബീച്ച് വൃത്തിയാക്കാനിറങ്ങിയത് സാധാരണക്കാരനായ യുവാവിന്റെ പ്രേരണയില്‍; കൊച്ചിയില്‍ നിന്ന് ആരംഭിച്ച റിപുവിന്റ പ്ലോഗിങ്ങിന് മോദി നല്‍കിയത് പുത്തന്‍ ഉണര്‍വ്

Sunday 13 October 2019 4:52 pm IST

കൊച്ചി : മഹാബലിപുരത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷിജിന്‍ പിങ്ങും തമ്മില്‍ നടത്തിയ അനൗദ്യോഗിക കൂടിക്കാഴ്ച്ച അന്താരാഷ്ട്രസമൂഹം തന്നെ ഉറ്റുനോക്കിയതാണ്. അതിനിടെയുണ്ടായ വളരെ ചെറിയ കാര്യം പോലും സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും അതിനെ കുറിച്ചുള്ള ചര്‍ച്ചകളും ആരംഭിച്ചിട്ടുണ്ട്. പ്രഭാത സവാരിക്കിടെ പ്രധാനമന്ത്രി മാമല്ലപുരം ബീച്ച് വൃത്തിയാക്കിയതും ഇന്ന് ഏറെ ചര്‍ച്ചാ വിഷയമാണ്.  എന്നാല്‍ പ്ലോഗിങ് എന്ന ചിന്തയിലേക്ക് പ്രധാനമന്ത്രിയെ എത്തിച്ചതും അതിന് പ്രേരണയായതും ഒരു സാധാരണക്കാരനില്‍ നിന്നാണെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയുണ്ടോ?. എന്നാല്‍ യാഥാര്‍ത്ഥ്യം അത് തന്നെയാണ്. മോദിയുടെ പ്ലോഗിങ് സവാരിക്കുശേഷം മോദിക്ക് ഈ ആശയം ലഭിച്ചത് എവിടെ നിന്നാണെന്നതും സമൂഹ മാധ്യമങ്ങള്‍ തിരഞ്ഞിരുന്നു. അതിനുള്ള ഉത്തരം കൂടിയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. 

ഡല്‍ഹിക്കാരനായ റിപു ദമന്‍ ദല്‍വി എന്നയാളാണ് വിദേശ രാജ്യങ്ങളില്‍ ഏറെ പ്രചാരത്തിലുള്ള പ്ലോഗിങ് ഇന്ത്യന്‍ വീഥികളിലും എത്തിക്കുന്നതിനായി പ്രവര്‍ത്തിച്ചത്. വ്യായാമത്തിനൊപ്പം വൃത്തിയും എന്നതാണ് റിപു ലക്ഷ്യമിട്ടത്. ഗാന്ധി ജയന്തി ദിനത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രിയുടെ മന്‍ കി ബാത്തിലും ഇതുസംബന്ധിച്ച് മോദി റിപുവുമായി സംസാരിക്കുകയും ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. അത് ഏത് വിധത്തില്‍ നടപ്പിലാക്കണമെന്ന് ഇത്തവണ മമല്ലപുരത്ത് മോദി കാണിച്ചു തരികയായിരുന്നു. 

യുവാക്കള്‍ക്ക് പ്രേരകമാകുന്ന വിധത്തിലാണ് റിപു ദമന്‍ പ്ലോഗിങ്ങിനെ അവതരിപ്പിക്കുന്നത്. പ്രഭാത സവാരി നടത്തുമ്പോള്‍ അത് എവിടേയും അയിക്കൊള്ളട്ടേ പോതുവെ തിരക്ക് കുറവായിരിക്കും. അതുകൊണ്ടു തന്നെ നിരത്തു കളിലെ ചപ്പുചവറുകളും പ്ലാസ്റ്റിക്കുകളുമൊക്കെ കാണാനും സാധിക്കും. വ്യായാമത്തിനിടെയിലെ വര്‍ക്ക്ഔട്ടിനുശേഷമുള്ള സമയത്ത് ഈ മാലിന്യങ്ങള്‍ പെറുക്കുന്ന സമ്പ്രദായം ആരംഭിക്കാമെന്നാണ് റിപു ദമന്‍ പഠിപ്പിക്കുന്നത്.

ആരോഗ്യപരിപാലനത്തിന് ഒപ്പം രാജ്യത്തെ മാലിന്യമുക്തമാക്കുന്നതില്‍ ഒരുകൈ സഹായം കൂടി. എന്നാണ് ഇതില്‍ നിന്നും ഉദ്ദേശിക്കുന്നത്. ഇതിന്റെ പ്രചാരണത്തിനായി കഴിഞ്ഞ മാസം അഞ്ചിന് കൊച്ചിയില്‍ നിന്നും തുടക്കമിട്ട് കഴിഞ്ഞു. റണ്‍ ആന്‍ഡ് ക്ലീന്‍ അപ്പ് എന്നാണ് ഈ പദ്ധതിക്ക് പറയുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ വിവിധ സംസ്ഥാനങ്ങളിലായി മൂന്നൂറോളം പ്ലോഗിങ് ഡ്രൈവുകളാണ് റിപു ദമന്‍ നടത്തിയിട്ടുള്ളത്.

മാലിന്യ മുക്ത ഭാരതം എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനാണ് താന്‍ ലക്ഷ്യമിടുന്നതെന്നും യുവാക്കള്‍ക്ക് പുതുമ എന്ന നിലയില്‍ ഇത് പ്രവര്‍ത്തികമാക്കാനാണ് റിപു ശ്രമം നടത്തുന്നത്. സ്വച്ഛ ഭാരത് സന്ദേശം പ്രചരിപ്പിച്ച് അത് ജനങ്ങളുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കാനാണ് ശ്രമം. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.