എയര്‍ മാര്‍ഷല്‍ ആര്‍ കെ എസ് ബദൗരിയ പുതിയ വ്യോമസേന മേധാവി

Thursday 19 September 2019 7:54 pm IST

ന്യൂദല്‍ഹി:   വൈസ് എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍ കെ എസ് ബദൗരിയ പുതിയ വ്യോമസേന മേധാവിയായും. എയര്‍ ചീഫ് മാര്‍ഷല്‍ ബി എസ് ധനോവ വിരമിക്കുന്ന ഒഴിവിലേക്കാണ് പുതിയ നിയമനം. ബദൗരി ഈ മാസം വിരമിക്കേണ്ടിയിരുന്ന ഉദ്യോഗസ്ഥനായിരുന്നു.  ചീഫ് ഓഫ് എയര്‍ സ്റ്റാഫ് ആയി നിയമിതനായതിനായതിനാലാണ് അദേഹത്തിന്  രണ്ട് വര്‍ഷം കൂടി സര്‍വ്വീസ് നീട്ടി കിട്ടുന്നത്.

ഫ്രാന്‍സില്‍ നിന്ന് 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതുമായി ധാരണയിലെത്തിയ സംഘത്തിന്റെ ചെയര്‍മാനായിരുന്നു ബദൗരിയ. 1980 ജൂണ്‍ 15ന് സ്വേഡ് ഓഫ് ഓണര്‍ വിശേഷ പദവിനേടിയാണ് ബദൗരിയ വ്യോമസേനയുടെ ഭാഗമായത്. നാഷണല്‍ ഡിഫന്‍സ് അക്കാദമി കമാന്‍ഡന്റ്, മധ്യവ്യോമ കമാന്‍ഡിലെ സീനിയര്‍ എയര്‍ സ്റ്റാഫ് ഓഫീസര്‍, 2017 മുതല്‍ ദക്ഷിണ വ്യോമ കമാന്‍ഡിന്റെ എയര്‍ ഓഫീസര്‍ കമാന്‍ഡിങ് ഇന്‍ചീഫ് എന്നീ പദവികള്‍ കെ എസ് ബദൗരിയ വഹിച്ചിട്ടുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.