പൗരത്വ ഭേദഗതി: കേരളത്തിലെ അനധികൃത റോഹിന്‍ഗ്യന്‍ മുസ്ലീം കുടിയേറ്റക്കാരെ കണ്ടെത്തി സിപിഎം മാധ്യമങ്ങള്‍; ചിത്രങ്ങള്‍ അടക്കമുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ട് കൈരളിയും ദേശാഭിമാനിയും

Saturday 14 December 2019 2:15 pm IST

തിരുവനന്തപുരം: അനധികൃത റോഹിന്‍ഗ്യന്‍ മുസ്ലീം കുടിയേറ്റക്കാര്‍ കേരളത്തിലുമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വിട്ട് സിപിഎം മുഖപത്രം. വയനാട്ടിലാണ് അനധികൃതമായി റോഹിന്‍ഗ്യന്‍ കുടുംബങ്ങള്‍ വസിക്കുന്നത്. ദേശാഭിമാനിയും കൈരളിയുമാണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. മ്യാന്‍മറില്‍നിന്നും 2013ല്‍ ഇന്ത്യയിലെത്തിയവരാണിവരെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കല്‍പ്പറ്റ മുട്ടിലില്‍ വാടക ക്വാര്‍ട്ടേഴ്സുകളിലാണ്  റോഹിന്‍ഗ്യകള്‍ കഴിയുന്നത്.

യുഎന്‍ അഭയാര്‍ഥി പട്ടികയില്‍ ഉള്‍പ്പെട്ടവരും യുഎന്‍ തിരിച്ചറിയല്‍ രേഖ(യുഎന്‍എച്ച്സിആര്‍) ഉള്ളവരുമായതിനാലാണ് അഭയം നല്‍കിയതെന്ന് ജില്ലാ പോലീസ് അധികൃതര്‍ ഇവരെപറ്റി നല്‍കുന്ന വിശദീകരണംം. ഇവര്‍ അനധികൃത കുടിയേറ്റക്കാരാണെന്നും പൗരത്വനിയമ ഭേദഗതി ഇവര്‍ക്കും ബാധമാകുമെന്നും പോലീസ് പറയുന്നു. 

2012ല്‍ മ്യാന്‍മറില്‍നിന്നും  ഇവര്‍ 2013ല്‍ ഡല്‍ഹിയിലെത്തി. ഇവിടെനിന്നും തമിഴ്നാട്ടിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ഥി ക്യാമ്പില്‍. തമിഴ്നാട്ടില്‍നിന്നും വയനാട് മുസ്ലിം അധികൃതരാണ്  അഭയമൊരുക്കി ഇവരെ ജില്ലയിലെത്തിച്ചത്. 2015 ഒക്ടോബറില്‍ വയനാട്ടില്‍ എത്തി. അഞ്ച് കുടുംബങ്ങളാണ് വന്നത്. മൂന്ന് കുടുംബങ്ങള്‍ തിരികെ തമിഴ്നാട്ടിലേക്ക് പോയെന്നും ദേശാഭിമാനിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

അതേസമയം,  ബംഗ്ലാദേശ്, മ്യാന്മര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള  റോഹിങ്ക്യകളും അഭയാര്‍ത്ഥികളും കൊച്ചിയില്‍ താവളമാക്കുന്നതായുള്ള റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. കൊച്ചിയില്‍ തങ്ങിയശേഷം അവിടെ നിന്നും വിദേശ രാജ്യങ്ങളിലേക്ക് കടക്കാനാണ് ഇവര്‍ ശ്രമം നടത്തി വരുന്നത്. കൊച്ചി കേന്ദ്രമാക്കി വ്യാപകമായി ഇവര്‍ ഇന്ത്യയിലേക്ക് എത്തുന്നതും താവളമാക്കുന്നതും പുറത്തുവിട്ടത് ഇന്റലിജന്‍സ് ബ്യൂറോയാണ്. 

ബംഗ്ലാദേശ്, മ്യാന്മര്‍ എന്നിവിടങ്ങളില്‍ നിന്നും കൊല്‍ക്കത്തയിലും, അവിടെ നിന്നും ഹൈദരാബാദിലേക്കും തുടര്‍ന്ന് കൊച്ചിയിലേക്കുമാണ് ഈ അഭയാര്‍ത്ഥികള്‍ എത്തുന്നത്. കൊച്ചിയില്‍ തങ്ങിയശേഷം അവിടെ നിന്നും ആസ്ട്രേലിയ, കാനഡ, സെര്‍ബിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് കടക്കാനാണ് ഇവര്‍ ശ്രമം നടത്തുന്നത്. ഇത്തരത്തില്‍ കൊച്ചിയില്‍ എത്തിച്ചേരുന്ന  റോഹിങ്ക്യന്‍, ബംഗ്ലാദേശി അഭയാര്‍ത്ഥികള്‍ എല്ലാവിധ ഇന്ത്യന്‍ രേഖകളോടും കൂടിയാണ് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കടക്കുന്നത്. ഇത്തരത്തില്‍ മനുഷ്യക്കടത്ത് നടത്തുന്നതിന്റെ ഒരു ശൃഖല കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിച്ചുവരികയാണെന്നും ഐബിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.