ബംഗ്ലാദേശിനെതിരേ ഒന്‍പതു റണ്‍സിന് പുറത്ത്; പക്ഷേ രോഹിത് ശര്‍മ തകര്‍ത്തത് രണ്ട് റെക്കോഡുകള്‍

Monday 4 November 2019 11:47 am IST

ദല്‍ഹി: ഒന്‍പതു റണ്‍സെടുത്ത് പുറത്തായെങ്കിലും രോഹിത് ശര്‍മ തകര്‍ത്തത് രണ്ടു റെക്കോഡുകള്‍. ഞായറാഴ്ച ബംഗ്ലാദേശിനെതിരെ നടന്ന ടി20 മത്സരത്തിലാണ് രോഹിത് ധോണിയുടെയും കോഹ്ലിയുടേയും റെക്കോഡുകള്‍ തകര്‍ത്തത്.

ദല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രോഹിത് ഒന്‍പതു റണ്‍സെടുത്ത് പുറത്താകുകയായിരുന്നു. എന്നാല്‍ ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരമെന്ന റെക്കോഡ് തന്റെ പേരിലാക്കി. ഇന്ത്യന്‍ ക്രിക്കറ്റ് ക്യപ്റ്റന്‍ വിരാട് കൊഹ്ലിയെയാണ് രോഹിത്ത് പിന്നിലാക്കിയത്. ഇതോടൊപ്പം ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ ടി20 കളിച്ച താരമെന്ന റെക്കോര്‍ഡും രോഹിത് സ്വന്തമാക്കി. 99 മത്സരങ്ങള്‍ കളിച്ച രോഹിത് മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ 98 മത്സരങ്ങളുടെ റെക്കോര്‍ഡിനെ പിന്നിലാക്കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.