ഏകദിനത്തിലെ റെക്കോഡ് തിരുത്തി ഹിറ്റ് മാന്‍; പിന്നിലായത് സച്ചിനും അംലയും

Sunday 19 January 2020 10:57 am IST

മുംബൈ:  ഏകദിനത്തില്‍ റെക്കോഡ് തിരുത്തി ഹിറ്റ് മാന്‍ രോഹിത് ശര്‍മ. ഓപ്പണര്‍ എന്ന നിലയില്‍ അതിവേഗം 7000 റണ്‍സ് പിന്നിടുന്ന ബാറ്റ്‌സ്മാനെന്ന റെക്കോര്‍ഡാണ് രോഹിത് സ്വന്തം പേരിലാക്കിയത്. ഓപ്പണര്‍ സ്ഥാനത്ത് 137 ഇന്നിംഗ്‌സില്‍ നിന്നാണ് രോഹിത് 7000 പിന്നിട്ടത്. 147 ഇന്നിംഗ്‌സില്‍ നിന്ന് 7000 പിന്നിട്ട ഹാഷിം അംലയുടെ ഒന്നാം സ്ഥാനമാണ് രോഹിത് മറികടന്നത്. ഓപ്പണറെന്ന നിലയില്‍ സച്ചില്‍ 7000 റണ്‍സ് പിന്നിട് 160 ഇന്നിംഗ്‌സില്‍ നിന്നാണ്.

ഏകദിന ക്രിക്കറ്റില്‍ 9000 റണ്‍സെന്ന നാഴിക്കല്ല് പിന്നിടാന്‍ രോഹിത്തിന് ഇനി നാലു റണ്‍സ് കൂടി വേണം. ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ 44 പന്തില്‍ 42 റണ്‍സെടുത്ത് രോഹിത് പുറത്തായതാണ് ഈ നേട്ടം കുറച്ച് അകലെയായത്. ഇന്ത്യന്‍ ഓപ്പണര്‍മാരില്‍ സൗരവ് ഗാംഗുലിയും വീരേന്ദര്‍ സെവാഗുമാണ് ഓപ്പണിംഗ് സ്ഥാനത്ത് 7000 പിന്നിട് മറ്റ് ബാറ്റ്‌സ്മാന്‍മാര്‍. മധ്യനിര ബാറ്റ്‌സ്മാനായി കളി തുടങ്ങിയ രോഹിത്തിനെ 2013 ചാമ്പ്യന്‍സ് ട്രോഫിയില്‍ എം എസ് ധോണിയാണ് ഓപ്പണര്‍ സ്ഥാനത്ത് പരീക്ഷിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.