റൊണോയ്ക്ക് റെക്കോഡ്; യുവന്റസിന് തോല്‍വി

Monday 10 February 2020 1:48 pm IST

ഹെല്ലസ്: സീരി എയില്‍ തുടര്‍ച്ചയായ പത്ത് മത്സരങ്ങളില്‍ ഗോളടിക്കുന്ന ആദ്യ യുവന്റസ് താരമെന്ന റെക്കോഡ് ക്രിസ്റ്റിയനോ റൊണാള്‍ഡോ സ്വന്തമാക്കി. വെറോണക്കെതിരായ മത്സരത്തില്‍ സ്‌കോര്‍ ചെയ്താണ് റൊണോ റെക്കോഡിട്ടത്. എന്നാല്‍ മത്സരത്തില്‍ യുവന്റ്‌സ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോറ്റു.

ഈയാഴ്ച മുപ്പത്തയഞ്ചാം ജന്മദിനം ആഘോഷിച്ച റൊണാള്‍ഡോ 65-ാം മിനിറ്റിലാണ് ഗോള്‍ നേടിയത്. പത്ത് മത്സരങ്ങളില്‍ ഈ പോര്‍ച്ചുഗീസ് സ്‌ട്രൈക്കറുടെ പതിനഞ്ചാം ഗോളാണിത്. ഇതോടെ ലീഗില്‍ റൊണോയ്ക്ക് മൊത്തം ഇരുപത് ഗോളുകളായി.

സിരീ എ യില്‍ തുടര്‍ച്ചയായ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ ഗോളടിച്ചതിന്റെ റെക്കോഡ് ഗബ്രീല്‍ ബാസ്റ്റിറ്റിയൂട്ട, ഫാബിയോ ക്വഗ്ലിയാനെല്ല എന്നിവരുടെ പേരുകളിലാണ്. ഇരുവരും തുടര്‍ച്ചയായി പതിനൊന്ന് മത്സരങ്ങളില്‍ ഗോള്‍ നേടിയിട്ടുണ്ട്. അടുത്ത മത്സരത്തില്‍ കൂടി സ്‌കോര്‍ ചെയ്താല്‍ റൊണാള്‍ഡോയ്ക്ക് ഈ റെക്കോഡിനൊപ്പം എത്താം. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.