മകന്‍ ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; നിയമത്തിന്റെ വഴിക്ക് നീങ്ങും, ഇതില്‍ അനുകമ്പയൊന്നുമില്ല, മകനെതിരെ നിയമ നടപടി ആവശ്യപ്പെട്ട് ബിജെപി എംപി രൂപ ഗാംഗുലി

Friday 16 August 2019 11:13 am IST

കൊല്‍ക്കത്ത : നടിയും ബിജെപി എംപിയുമായ രൂപ ഗാംഗുലിയുടെ മകന്‍ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് മതിലിലിടിച്ചു. മകനെതിരെ എല്ലാ നിയമ നടപടികളും സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എംപി. 

അമിത വേഗതയില്‍ കാര്‍ എത്തുന്നത് കണ്ട് കാല്‍നടയാത്രക്കാര്‍ ഓടിമാറിയതിനാല്‍ വന്‍ അപകടം ഒഴിവായി. അതേസമയം എംപിയുടെ മകന്‍ ആകാശ് മദ്യപിച്ചിരുന്നതായും ദൃക്സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്.

ആകാശിനെ ജാദവ്പൂര്‍ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണ്. സംഭവത്തില്‍ മകന്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ എല്ലാ നിയമനടപടികളും സ്വീകരിക്കണമെന്നും രൂീപ ആവശ്യപ്പെട്ടു. 

മകനെ താന്‍ സ്‌നേഹിക്കുന്നുണ്ട്. എന്നാല്‍ നിയമം നിയമത്തിന്റെ വഴിക്ക് നീങ്ങും. ഇതില്‍ രാഷ്ട്രീയമോ, അനുകമ്പയോ ഒന്നും ഇക്കാര്യത്തില്‍ ഉണ്ടാവില്ലെന്നും രൂപ ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.