ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് കേരളത്തിലേക്ക്; ശോഭായാത്ര ഉദ്ഘാടനം ചെയ്യും

Tuesday 20 August 2019 8:00 pm IST

കോഴിക്കോട്: ജന്മാഷ്ടമി ദിനത്തില്‍ ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് കേരളത്തില്‍. ഓഗസ്റ്റ് 23ന് കോഴിക്കോട് ജില്ലയില്‍ നടക്കുന്ന ബാലഗോകുലം ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര ആര്‍.എസ്.എസ് സര്‍സംഘചാലക് ഉദ്ഘാടനം ചെയ്യും. ഓഗസ്റ്റ് 23 മുതല്‍ 25 വരെ നടക്കുന്ന ത്രിദിന സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ഭാഗവത് കേരളത്തില്‍ എത്തുന്നത്. പ്രമുഖരുമായുള്ള കൂടിക്കാഴ്ച ഉല്‍പ്പടെ നിരവധി പരിപാടികളാണ് നിശ്ചയിച്ചിട്ടുള്ളത്. ഓഗസ്റ്റ് 25ന് മഹാനഗര്‍ സാംഘിക്കില്‍ പങ്കെടുക്കും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.