'മോദിയും, ആര്‍എസ്എസും ലക്ഷ്യം വയ്ക്കുന്നത് കശ്മീരല്ല, പാകിസ്ഥാനെയാണ്; ഇന്ത്യയുടെ ആഭ്യന്തര മന്ത്രി ഇക്കാര്യം തുറന്നു പറഞ്ഞു; സര്‍ജ്ജിക്കല്‍ സ്‌ട്രൈക്കുകള്‍ ഇനിയും ഉണ്ടായേക്കാം; ഭയത്തോടെയാണ് കഴിയുന്നത്'; നിലവിളിയുമായി ഇമ്രാന്‍ ഖാന്‍

Wednesday 14 August 2019 6:52 pm IST

ഇസ്ലാമാബാദ്: കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിപ്പോള്‍ മറ്റു രാജ്യങ്ങള്‍ സഹായിച്ചില്ലെന്ന പരിവേദനവുമായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇന്ത്യന്‍ ്രപധാനമന്ത്രി  നരേന്ദ്രമോദിയും, ആര്‍ എസ് എസും ലക്ഷ്യം വയ്ക്കുന്നത് കശ്മീരല്ല, അത് പാകിസ്ഥാനാണ്. അതുകൊണ്ട് കശ്മീര്‍ വിഷയത്തില്‍ തങ്ങളുടെ  ആശങ്ക ലോകരാജ്യങ്ങള്‍ കാണണമെന്നും പാക്ക് അധിനിവേശ കാശ്മീര്‍ ലെജിസ്ലേറ്റീവ് അസംബ്ലിയിലെ പ്രത്യേക സെഷനില്‍ പങ്കെടുത്ത്  ഇമ്രാന്‍ ഖാന്‍ അപേക്ഷിച്ചു. 

ഇന്ത്യയില്‍ പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിലേറുമ്പോള്‍ തന്നെ പാകിസ്ഥാനു ആശങ്കയുണ്ടായിരുന്നു . കാരണം നരേന്ദ്രമോദിയും, ആര്‍ എസ് എസും ലക്ഷ്യം വയ്ക്കുന്നത് കശ്മീരല്ല, അത് പാകിസ്ഥാനാണെന്നത് വ്യക്തമാണ് . ഇന്ത്യയുടെ ആഭ്യന്തര മന്ത്രി തന്നെ അത് പ്രസ്താവിച്ചിരുന്നു. പാക് അധീന കശ്മീരും തങ്ങളുടേതാണെന്ന് അമിത് ഷാ പറഞ്ഞതിനു മറ്റൊരു അര്‍ത്ഥവുമില്ല. സര്‍ജ്ജിക്കല്‍ സ്‌െ്രെടക്കുകള്‍ ഇനിയും ആവര്‍ത്തിക്കപ്പെടുമെന്നുള്ള ആശങ്കയും ഇമ്രാന്‍ ഖാന്‍ തുറന്ന് പറഞ്ഞു .

കശ്മീര്‍ വിഷയത്തില്‍ അന്താരാഷ്ട്ര പിന്തുണ നേടുക എളുപ്പമല്ലെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷി കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. ഇസ്ലാമികളുള്‍പ്പെടെയുള്ള കോടിക്കണക്കിന് ജനതയുടെ മുഖ്യ വാണിജ്യ കേന്ദ്രമാണ് ഇന്ത്യ. അതിനാല്‍ വിദേശരാജ്യങ്ങളുടെ പിന്തുണ ഇന്ത്യയ്ക്കായിരിക്കുമെന്നാണ് ഖുറേഷി വ്യക്തമാക്കിയത്. 

മറ്റു രാജ്യങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ടു പോകുമെന്ന് ഭയത്തില്‍ യുഎന്നിന് കത്തെഴുതിയെങ്കിലും സമിതിയില്‍ ചൈന പിന്തുണച്ചേക്കുമെന്ന നേരിയ പ്രതീക്ഷ മാത്രമാണ് പാക്കിസ്ഥാനുള്ളത്. വിഷയത്തില്‍ പാക്കിസ്ഥാന്റെ കത്ത് ലഭിച്ചിട്ടുണ്ടെന്നും ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കും, എന്നാല്‍ അടുത്ത് നടക്കാനിരിക്കുന്ന യോഗത്തില്‍ വിഷയം പ്രതിപാദിക്കില്ലെന്നുമാണ് രക്ഷാസമിതി അധ്യക്ഷ സ്ഥാനം വഹിക്കുന്ന പോളണ്ട് വ്യക്തമാക്കിയത്. 

അതേസമയം ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് തൊട്ടുപിന്നാലെ പാകിസ്ഥാനിലെയും ചൈനയിലെയും വിദേശകാര്യമന്ത്രിമാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. കശ്മീരുമായി ബന്ധപ്പെട്ട് ഇന്ത്യയ്‌ക്കെതിരെ പാക്കിസ്ഥാന്‍ ചൈനയുടെ സഹായം തേടിയെങ്കിലും യുഎന്‍ മാര്‍ഗ നിര്‍ദ്ദേശങ്ങളും ഷിംല കരാറും അനുസരിച്ച് ഇരുരാജ്യങ്ങളും സംസാരിച്ച് പ്രശ്‌നം പരിഹരിക്കണമെന്ന മറുപടിയാണ് ലഭിച്ചത്. അതിനാല്‍ യുഎന്നില്‍ പാക്കിസ്ഥാനെ ചൈന പിന്തുണയ്ക്കുമോയെന്ന കാര്യവും പരുങ്ങലിലാണ്. ഇതുകൂടാതെ ഇന്തോനേഷ്യ,യുകെ, മലേഷ്യ, തുര്‍ക്കി, സൗദി, ബഹ്‌റൈന്‍ എന്നിങ്ങനെ വിവിധ  രാജ്യങ്ങളോടും പാക്കിസ്ഥാന്‍ സഹായം തേടിയിട്ടുണ്ടെങ്കിലും ആരും പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു പിന്നാലെ യുഎന്‍ രക്ഷാസമിതി അംഗമായ റഷ്യയാണ് ആദ്യം ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ചത്. പിന്നീട് ശ്രീലങ്ക, യുഎഇ തുടങ്ങിയ രാജ്യങ്ങളും രംഗതെത്തിയിരുന്നു. കശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും അതില്‍ മറ്റു രാജ്യങ്ങള്‍ ഇടപെടേണ്ട ആവശ്യം ഇല്ലെന്നുമാണ് ലോക നേതാക്കള്‍ പ്രതികരിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.