രാജസ്ഥാനിലെ ബുണ്ടിയില്‍ ആര്‍എസ്എസ് ശാഖയ്ക്ക് നേരെ ആക്രമണം; പ്രവര്‍ത്തകര്‍ക്ക് പരിക്ക്; സംഭവത്തില്‍ പിടിയിലായ രണ്ട് പേരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു

Friday 12 July 2019 7:46 pm IST
ജൂലൈ പത്തിനാണ് സംഭവം. ബുണ്ടിയിലെ ഒരു പാര്‍ക്കില്‍ ആര്‍എസ്എസ് ശാഖ ചേര്‍ന്നപ്പോഴായിരുന്നു അക്രമം. ഇവിടെയുണ്ടായിരുന്ന ചിലര്‍ ആര്‍എസ്എസ് ശാഖയില്‍ പങ്കെടുക്കാനെത്തിയവരെ അക്രമിക്കുകയായിരുന്നു. സംഘര്‍ഷത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

ജയ്പൂര്‍: രാജസ്ഥാനിലെ ബുണ്ടിയില്‍ ആര്‍എസ്എസ് ശാഖയ്ക്ക് നേരെ ആക്രമണം. ശാഖയില്‍ പങ്കെടുക്കാനെത്തിയ ചില പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. 

ജൂലൈ പത്തിനാണ് സംഭവം. ബുണ്ടിയിലെ ഒരു പാര്‍ക്കില്‍ ആര്‍എസ്എസ് ശാഖ ചേര്‍ന്നപ്പോഴായിരുന്നു അക്രമം. ഇവിടെയുണ്ടായിരുന്ന ചിലര്‍ ആര്‍എസ്എസ് ശാഖയില്‍ പങ്കെടുക്കാനെത്തിയവരെ അക്രമിക്കുകയായിരുന്നു. സംഘര്‍ഷത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

പാര്‍ക്കില്‍ ശാഖ ചേരാനെത്തിയപ്പോള്‍ ഇവിടെയുണ്ടായിരുന്ന ചിലര്‍ തങ്ങളെ അസഭ്യം പറയുകയും പിന്നീട് ആക്രമിക്കുകയായിരുന്നുവെന്നും ഇന്ത്യ ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിമര്‍ശിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. 

ശാഖയില്‍ പങ്കെടുക്കാനെത്തിയ ചില പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായി ആര്‍എസ്എസ് പറഞ്ഞു. സംഘര്‍ഷം അറിഞ്ഞയുടന്‍ പോലീസ് സ്ഥലത്തെത്തി. പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.