ആദര്‍ശ ജീവിതം നമ്മുടെ വഴിത്താരയില്‍ പ്രകാശവും പ്രേരണയുമാകട്ടെ: ആര്‍എസ്എസ്

Monday 10 February 2020 9:26 am IST

പ്രചോദന കേന്ദ്രമായിരുന്ന മുതിര്‍ന്ന മാര്‍ഗദര്‍ശകന്റെ വിയോഗം വലിയ വേദനയാണ് ഉണ്ടാക്കിയത്. ജ്ഞാന, കര്‍മമേഖലകളിലെ അദ്ദേഹത്തിന്റെ അതിരറ്റ പ്രവര്‍ത്തനം തന്റെ പ്രിയപ്പെട്ട സംഘപ്രവര്‍ത്തനത്തെ ദൃഢതരമാക്കി.അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കുണ്ടാക്കിയ അതേ ദുഃഖമാണ് തങ്ങളുടെ രക്ഷകര്‍ത്താവ് നഷ്ടപ്പെട്ടതിലൂടെ കേരളത്തിലെ ഭാരതീയ വിചാരകേന്ദ്രത്തിനും കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിനും ഉളവായത്. 

സ്വയംസേവകരുടെ ബൃഹത്തും ബഹുമുഖവുമായ പ്രവര്‍ത്തനത്തിന് വലിയ ആഘാതമാണ് ഇത് സൃഷ്ടിച്ചത്. ദുഃഖം ഉള്ളിലൊതുക്കി ലക്ഷ്യത്തിലേക്ക് നിര്‍ബാധം മുന്നേറാനുള്ള കര്‍ത്തവ്യമാണ് നമുക്ക് നിര്‍വഹിക്കാനുള്ളത്. പരമേശ്വര്‍ജിയുടെ ആദര്‍ശസമര്‍പ്പിതവും ജ്ഞാനസാധനാനിരതവും സ്നേഹനിര്‍ഭരവുമായ ലളിതജീവിതം തന്നെയാണ് ആ മാര്‍ഗത്തില്‍ നമ്മുടെ പ്രകാശവും പ്രേരണയുമായിത്തീരുക.

അദ്ദേഹത്തിന്റെ പവിത്രമായ സ്മരണകള്‍ക്കു മുന്നില്‍ വ്യക്തിപരമായും രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെയും ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നുവെന്ന് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതും സര്‍കാര്യവാഹ് സുരേഷ് ജോഷിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.