ശബരിമലയില്‍ യുവതീ പ്രവേശനത്തിന് സര്‍ക്കാര്‍ കാണിച്ച തിടുക്കം ബോര്‍ഡിന് സാമ്പത്തിക സഹായം നല്‍കുന്നതില്‍ ഇല്ല; 100 കോടിയുടെ ധനസഹായം വെറും പാഴ്‌വാക്ക്, 30 കോടിയുടെ അടിയന്തിര സഹായവും ഉത്തരവില്‍ മാത്രം

Saturday 21 September 2019 10:53 am IST

ശബരിമല : ശബലയില്‍ യുവതീ പ്രവേശനം മൂലം തീര്‍ത്ഥാടന കാലയളവില്‍ ബോര്‍ഡിനുണ്ടായ വരുമാന നഷ്ടം നികത്താന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രഖ്യാപനങ്ങള്‍ വെറും പാഴ്‌വാക്ക്. ഒരു രൂപ പോലും കൈമാറാന്‍ സംസ്ഥാന ധനവകുപ്പ് തയ്യാറായിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ആചാര ലംഘനത്തെ തുടര്‍ന്ന് ഇത്തവണ തീര്‍ത്ഥാടന കാലയളവില്‍ ശബരിമല നടവരുമാനത്തില്‍ 150 കോടിയുടെ ഇടിവാണ് ഉണ്ടായത്. 

ഇതില്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്താതിരിക്കാന്‍ മുന്‍ കൂട്ടിക്കണ്ടാണ് ദേവസംബോര്‍ഡിന് 100 കോടിയുടെ ധനസഹായം പ്രഖ്യാപിച്ചത്.  ആദ്യ ഗഡുവായി 30 കോടി രൂപ നല്‍കാമെന്ന് മുന്‍കൂട്ടി അറിയിച്ചുന്നു. എന്നാല്‍ ഒരു രൂപ പോലും ധനവകുപ്പ് ബോര്‍ഡിന് ഇതുവരെ നല്‍കിയില്ല. 

സാമ്പത്തിക പ്രതിസന്ധി കാരണം ജീവനക്കാരുടെ ശമ്പളവും കരാറുകാരുടെ ബില്ലുകളും കൊടുക്കാന്‍ ബോര്‍ഡ് വിഷമിച്ചതോടെ ജീവനക്കാരുടെ അംഗീകൃത സംഘടനയായ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് സെക്രട്ടേറിയറ്റ് ധര്‍ണ നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് 30 കോടി അടിയന്തരമായി അനുവദിക്കുന്നതായി ധനവകുപ്പ് അഡീഷനല്‍ സെക്രട്ടറി എസ്. അനൂപ് ജൂലൈ ഒമ്പതിന് ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍ ഫണ്ട് നല്‍കുന്ന കാര്യത്തില്‍ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. 

ദേവസ്വം ബോര്‍ഡിനെ സര്‍ക്കാര്‍ പൊള്ള വാഗ്ദാനം നല്‍കി സര്‍ക്കാര്‍ വഞ്ചിച്ചെന്ന് ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ജി. ബൈജു കുറ്റപ്പെടുത്തി. യുവതി പ്രവേശന വിഷയത്തില്‍ സര്‍ക്കാരിന്റെ തെറ്റായ നിലപാടാണ് ബോര്‍ഡിനെ പ്രതിസന്ധിയിലാക്കിയത്. അതിനാല്‍ നഷ്ടം നികത്താനുള്ള ബാധ്യത സര്‍ക്കാരിനാണ്. പറഞ്ഞു പറ്റിക്കുന്നത് ഒരു സര്‍ക്കാരിനും ഭൂഷണമല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.