സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ നീക്കിയപ്പോള്‍ ശബരിമലയില്‍ വന്‍ഭക്തജനത്തിരക്ക്; ആദ്യ ദിന വരുമാനത്തില്‍ 50 ശതമാനത്തോളം വര്‍ധനവ്
സന്നിധാനം: സംസ്ഥാന സര്‍ക്കാരും പോലീസും യുവതികളെ പ്രവേശിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്മാറിയപ്പോള് ശബരിമലയില്‍ വന്‍ഭക്തജനതിരക്കും വരുമാന വര്‍ധനവും. മണ്ഡല-മകരവിളക്ക് പൂജകള്‍ക്കായി ഈ വര്‍ഷം ശബരിമല നട തുറന്നതിന് ശേഷമുള്ള ആദ്യ ദിനം തന്നെ വരുമാനത്തില്‍ 50 ശതമാനത്തോളം വരുമാന വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. നടവരവിലും അപ്പം അരവണ വില്‍പ്പനയിലും വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
അദ്യ ദിനത്തിലെ വരുമാനം മൂന്ന് കോടി (3,32,55,986) രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇത് രണ്ട് കോടി നാല് ലക്ഷമായിരുന്നു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഒരു കോടി 28 ലക്ഷം രൂപയുടെ വര്‍ധനവാണ് ഈ വര്‍ഷം ആദ്യദിനം രേഖപ്പെടുത്തിയിരിക്കുന്നത്.
അരവണ വില്‍പ്പനയിലൂടെ ലഭിച്ചത് ഒരു കോടി പത്തൊന്‍പത് ലക്ഷത്തി അന്‍പതിനായിരം രൂപയാണ്. കാണിക്ക ഇനത്തില്‍ ഒരു കോടി 20 ലക്ഷം രൂപ ലഭിച്ചു. കടമുറി ലേലം, അന്നദാനം അഭിഷേകം, പൂജ തുടങ്ങിയ ഇനത്തിലാണ് ശേഷിക്കുന്ന തുക എത്തിയത്.
യുവതീ പ്രവേശന വിധിയെ തുടര്‍ന്ന് സര്‍ക്കാറും ദേവസ്വം ബോര്‍ഡും സ്വീകരിച്ച നിലപാടുകളായിരുന്നു ഭക്തരെ ശബരിമലയില്‍ നിന്നും കഴിഞ്ഞ വര്‍ഷം അകത്തിയത്.