ശബരിമലയുടെ വികസനത്തില്‍ കേരള സര്‍ക്കാര്‍ വീഴ്ചവരുത്തി; 192.21 കോടി രൂപ അനുവദിച്ചിട്ടും മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയില്ല; വിമര്‍ശനവുമായി കേന്ദ്ര സര്‍ക്കാര്‍

Wednesday 20 November 2019 9:07 pm IST

ന്യൂദല്‍ഹി: ശബരിമലയുടെ  വികസനത്തിനായി കേരളം മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടില്ലെന്ന് കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേല്‍. കാസര്‍ഗോഡ് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പാര്‍ലമെന്റില്‍  ഉന്നയിച്ച ചോദ്യത്തിനു മറുപടി ആയിട്ടാണ് അദേഹം ഇക്കാര്യം പറഞ്ഞത്. ഇപ്പോള്‍ കേരള സര്‍ക്കാര്‍ ശബരിമലയില്‍ മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കുന്നില്ലെന്നും അദേഹം വ്യക്തമാക്കി. കേന്ദ്ര പദ്ധതിയായ സ്വദേശ് ദര്‍ശന്‍ സ്‌കീം വഴി  ശബരിമലയുമായി ബന്ധപ്പെട്ട  2 പദ്ധതികള്‍ക്കായി 192.21 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും അതില്‍ 92.42 കോടി രൂപ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ പദ്ധതിക്കായി പ്ലാനുകള്‍ കേരള സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്നും എം.പി.യുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി കേന്ദമന്ത്രി അറിയിച്ചു.

സ്വദേശ് ദര്‍ശന്‍, പ്രസാദ് എന്നിവയ്ക്കു കീഴിലുള്ള നാലു പദ്ധതികളിലായി 350 കോടി രൂപയാണു കേന്ദ്രം കേരളത്തിന് അനുവദിച്ചത്. സന്നിധാനത്തില്‍ 3290.46 ലക്ഷം, പമ്പയില്‍ 3296.52 ലക്ഷം, സന്നിധാനത്തേക്കുളള പാതയില്‍ 2655.63 ലക്ഷം, എരുമേലിയില്‍ 280.18 ലക്ഷം രൂപയുടെയും ഉള്‍പ്പെടെ 92.42 കോടിയുടെ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്. 36 മാസം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കണമെന്നാണ് കേന്ദ്രം നിര്‍ദേശിച്ചിരിക്കുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.