യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കുമോ? അനാവശ്യ ചോദ്യങ്ങള്‍ ഇപ്പോള്‍ വേണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

Thursday 14 November 2019 12:14 pm IST

തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട പുന: പരിശോധന ഹര്‍ജികടക്കം വിഷയം വിശാല ബെഞ്ചിനു വിട്ട സുപ്രീം കോടതി ഭരണഘടന ബെഞ്ചിനു വിട്ട സുപ്രീം കോടതി വിധി അംഗീകരിക്കുന്നെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. 

വിധിയുടെ വിശദാംശങ്ങള്‍ വന്ന ശേഷം കൂടതുല്‍ പ്രതികരിക്കാമെന്നും മന്ത്രി. മുന്‍ ഉത്തരവിന് സ്റ്റേ ഇല്ലാത്തതിനാല്‍ കഴിഞ്ഞ തവണത്തെപ്പോലെ യുവതികളെ പ്രവേശിപ്പിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോട് മന്ത്രി ക്ഷോഭിച്ചു. അനാവശ്യ ചോദ്യങ്ങള്‍ ഇപ്പോള്‍ വേണ്ടെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. വിഷയത്തില്‍ കോണ്‍ഗ്രസിന്റെ പ്രതികരണം രാഷ്ട്രീയമാണ്. അയോധ്യവിധിയെ സമാധാനത്തോടെ സ്വീകരിച്ച സമൂഹമാണ് ഇന്ത്യയില്‍ ഉള്ളതെന്നും കടകംപള്ളി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.