ശബരിമലയില്‍ ലിംഗ വിവേചനമില്ല; വിശ്വാസവും ആചാര സംരക്ഷണവുമാണ്, വിശാല ബെഞ്ചിനു വിടാനുള്ള തീരുമാനം സ്വാഗതാര്‍ഹമെന്ന് ആര്‍എസ്എസ്

Friday 15 November 2019 10:20 am IST

ന്യൂദല്‍ഹി : ശബരിമല യുവതീ പ്രവേശനം ഏഴംഗ വിശാല ബെഞ്ചിന് വിട്ടു കൊണ്ടുള്ള സുപ്രീംകോടാതിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ആര്‍എസ്എസ്. ശബരിമല വിഷയത്തില്‍ ലിംഗ വിവേചനം എന്ന വിഷയമല്ല. വിശ്വാസവും പരമ്പരാഗതമായ ആചാരങ്ങളും സംസ്‌കാരവുമാണ് വിഷയത്തില്‍ ഉള്ളത്. 

ശബരിമല പുനഃപരിശോധനാ ഹര്‍ജിയില്‍ ഏഴംഗ ബെഞ്ചിന് വിട്ട് വിഷയത്തില്‍ വാദം കേള്‍ക്കാനുള്ള ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ചിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് അരുണ്‍ കുമാര്‍ അറിയിച്ചു. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 

ശബരിമലയില്‍ വിശ്വാസ സംരക്ഷണത്തിന്റെ ഭാഗമായാണ് നിശ്ചിത വിഭാഗത്തിന് നിയന്ത്രണം കൊണ്ടുവന്നിട്ടുള്ളത്. ഇതുസംബന്ധിച്ച് വിവിധ മത വിഭാഗങ്ങളുടെ അഭിപ്രായവും പരിഗണിക്കേണ്ടതാണെന്നും കുമാര്‍ അറിയിച്ചു. 

സുപ്രീംകോടതിയില്‍ കേസ് പരിഗണിച്ച അഞ്ചംഗ ബെഞ്ചില്‍ മൂന്നു പേരും യുവതി പ്രവേശനത്തെ എതിര്‍ക്കുകയാണ് ചെയ്തിട്ടുള്ളത്. 

വിഷയം ഏഴംഗ ബെഞ്ചിലേക്ക് മാറ്റി. ശബരിമല വിഷയത്തോടൊപ്പം മുസ്ലിം പാര്‍സി വിഭാഗം സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള വിവേചനവും വിശാല ബെഞ്ച് പരിഗണിക്കുന്നുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.