'ശബരിമലയില്‍ യുവതികളെ കയറ്റി പവിത്രത തകര്‍ക്കണം; മുന്‍നിലപാടില്‍ മാറ്റമില്ല'; അയ്യപ്പഭക്തരെ വീണ്ടും വെല്ലുവിളിച്ച് സിപിഎം പോളിറ്റ് ബ്യൂറോ
ന്യൂദല്‍ഹി: ശബരിമല ഭക്തരെ വീണ്ടും വെല്ലുവിളിച്ച് സിപിഎം. ശബരിമല സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട മുന്‍നിലപാടില്‍ മാറ്റമില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ വ്യക്തമാക്കി. ലിംഗസമത്വം ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടില്‍ മാറ്റമില്ല. സംസ്ഥാന സര്‍ക്കാരിനും മറിച്ചൊരുനിലപാടില്ലെന്നും പിബി പത്രക്കുറിപ്പില്‍ പറഞ്ഞു. സുപ്രീം കോടതി വിധിയില്‍ വ്യക്തത വേണം. ഇതിനായി നിയമോപദേശം തേടണമെന്നും പിബി ആവശ്യപ്പെട്ടു. ശബരിമലയില്‍ യുവതികളെ കയറ്റണമെന്നുതന്നെയാണ് പിബിയുടെ നിലപാടെന്ന് ആവര്‍ത്തിക്കുകയാണ് പിബി ഇന്നും ചെയ്തിരിക്കുന്നത്. നേരത്തെ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയില്‍ ആശയക്കുഴപ്പമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും നിലപാട് വ്യക്തമാക്കിയിരുന്നു.
ശബരിമല യുവതീപ്രവേശനത്തില്‍ പാര്‍ട്ടിയുടെ നിലപാടില്‍ മാറ്റമില്ല. ലിംഗസമത്വം ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടുമായി മുന്നോട്ടുപോകും. സംസ്ഥാന സര്‍ക്കാരിന് മറിച്ചൊരു നിലപാടില്ലെന്നുമാണ് പൊളിറ്റ് ബ്യൂറോ പറയുന്നത്. ശബരിമലയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തി വിധി നടപ്പാക്കണമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടത്. റിവ്യൂ ഹര്‍ജികളിലെ വിധിയില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും പാര്‍ട്ടി ഇന്നു പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.