'ഇസ്ലാം വേറെ മതം, വേറെ രീതികള്‍, വേറെ ആചാരങ്ങള്‍; അതെന്തിന് പരിശോധിക്കുന്നു'; ശബരിമലയ്‌ക്കൊപ്പം മുസ്ലീം സ്ത്രീകളുടെ പള്ളി പ്രവേശനവും പരിഗണിച്ചപ്പോള്‍ അസ്വസ്ഥരായി സിപിഎം മാധ്യമപ്രവര്‍ത്തകര്

Thursday 14 November 2019 6:03 pm IST

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന ഉത്തരവ് പുനഃപരിശോധിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചതോടെ അസ്വസ്ഥരായി മലയാളത്തിലെ ഇടതുപക്ഷ മാധ്യമപ്രവര്‍ത്തകര്‍. ശബരിമല യുവതി പ്രവേശനത്തോടൊപ്പം  മുസ്ലീം സമുദായത്തിലെയും പാഴ്സി സ്ത്രീകളുടെ ആരാധനാലയങ്ങളിലെ പ്രവേശനം സംബന്ധിച്ചും പരിശോധിക്കുമെന്ന് വ്യക്തമാക്കിയതോടെയാണ് മാധ്യമപ്രവര്‍ത്തകര്‍ സുപ്രീംകോടതിക്കെതിരെ രംഗത്തുവന്നിരിക്കുന്നത്. ന്യൂസ് 18 മലയാളത്തിലെ സനീഷും 24 ന്യൂസിലെ ഹര്‍ഷനുമാണ് വിധിയില്‍ വര്‍ഗീയത കലര്‍ത്തി രംഗത്തെത്തിയിരിക്കുന്നത്. 

ശബരിമല വിഷയത്തിലെ വിധി പറയുമ്പോള്‍ മുസ്ലീം സ്ത്രീകളുടെ പള്ളിപ്രവേശത്തെക്കുറിച്ച് പറയാനെന്ത് കാര്യം എന്നാണ് ആദ്യസംശയം. അത് വേറെ മതം, വേറെ രീതികള്‍, വേറെ ആചാരങ്ങള്‍. അതെന്തിനാണ് ഇതോടൊപ്പം ചേര്‍ന്ന് പരിശോധിക്കുന്നതെന്നാണ്  ന്യൂസ് 18 മലയാളത്തിലെ സനീഷിന്റെ സംശയം

രാമക്ഷേത്രം പണിയണമെന്ന വിധി സ്വാഗതം ചെയ്തപോലെ ശബരിമലക്കേസ് വിശാലബഞ്ചിന് വിടാനുള്ള സുപ്രീംകോടതി തീരുമാനത്തിനും കോണ്‍ഗ്രസ് വിസിലടിക്കുന്നുണ്ട്. മുസ്ലീം,ബോറ,പാഴ്‌സി സമുദായങ്ങളെ 'വിശാലലക്ഷ്യത്തോടെ' കൂട്ടില്‍ കേറ്റിയിട്ടുണ്ടെന്നോര്‍ക്കണം. ഇനീയിപ്പോ മുസ്ലീംലീഗ് ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുണ്ടോ എന്നാണറിയേണ്ടത്.'ഹിന്ദു, മുസ്ലീം, സിഖ്,ഇസായി, പാഴ്‌സി,ബോറ സഹോദരങ്ങള്‍ ഇനി ഒന്നിച്ചുപോരാടും എന്നാവുമോ ആവോ.! എന്നാണ് 24ന്യൂസിലെ ഹര്‍ഷന്റെ സംശയം. 

 

നേരത്തെ, ശബരിമല യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വിശാല ബെഞ്ചിനു വിട്ട സുപ്രീം കോടതി ഭരണഘടന ബെഞ്ചിന്റെ നിര്‍ണായക വിധിയില്‍ വര്‍ഗീയ കലര്‍ത്തി സിപിഎം മുഖപത്രം ദേശാഭിമനായിയുടെ മുന്‍ കണ്‍സള്‍റ്റിങ് എഡിറ്റര്‍ എന്‍. മാധാവന്‍ കുട്ടി രംഗത്തുവന്നിരുന്നു.  വിധി വന്നതിനു ശേഷമുള്ള ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയാണു മാധവന്‍കുട്ടിയുടെ വര്‍ഗീയത ചീറ്റല്‍. മാധവന്‍ കുട്ടിയുടെ ഒരു പോസ്റ്റില്‍ ഇങ്ങനെ പറയുന്നു- ശബരിമല കേസ് ഉപയോഗിച്ച് ഇന്ത്യന്‍ മുസ്ലിങ്ങള്‍ക്ക് എട്ടിന്റെ പണികൊടുത്തു സുപ്രീം കോടതി ഭൂരിപക്ഷ വിധി. ഭരണഘടനയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിച്ച ജസ്റ്റീസ് നരിമാനും ജസ്റ്റീസ് ചന്ദ്രചൂഡും. മതനിരപേക്ഷജനാധിപത്യ ഇന്ത്യയുടെ അഭിമാനം.

 

തൊട്ടു മുന്‍പുള്ള മറ്റൊരു പോസ്റ്റ് ഇങ്ങനെ-ശബരിമല വിധിയെ മാനിക്കുന്നു. ഏതു ബഞ്ചായാലും അതു വിപുലമാക്കുന്നത് ജനാധിപത്യപരം.നിലവിലുള്ള വിധിക്ക് സ്റ്റേ ഇല്ല എന്നതും സന്തോഷകരം. യുവതികള്‍ക്ക് മല ചവിട്ടാനുള്ള അവകാശം നിലനില്‍ക്കുന്നു. എന്നാല് മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശവുമായി ശബരിമല ആചാരം കൂട്ടി കൂഴച്ചതു അത്യന്തം ദുരുപദിഷ്ടം. മാധവന്‍കുട്ടിയുടെ പോസ്റ്റിനു താഴെ പ്രതിഷേധ കമന്റുകളും എത്തിയിട്ടുണ്ട്. ഹിന്ദുവിനെ മാത്രം ഉദ്ധരിച്ചാല്‍ മതിയോ മറ്റു മതങ്ങളെ സ്ത്രീകള്‍ക്ക് നവോത്ഥാനം വേണ്ടേ എന്നാണ് ഭൂരിപക്ഷം ആള്‍ക്കാരും ചോദിക്കുന്നത്.

 

 

 

 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.