ശബരിമലയിൽ സർക്കാർ മുൻ നിലപാട് തിരുത്തണം, യുവതികളെ കയറ്റാൻ ശ്രമിച്ചാൽ വലിയ പ്രതിസന്ധി ഉണ്ടാകുമെന്ന് രമേശ് ചെന്നിത്തല

Thursday 14 November 2019 12:20 pm IST

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിധി ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ട സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുവതികളെ പോലീസ് അകമ്പടിയോടെ ശബരിമലയിലെത്തിച്ച് സർക്കാർ ഇനിയും പ്രതിസന്ധി ഉണ്ടാക്കരുതെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ചെന്നിത്തല പറഞ്ഞു.

സര്‍ക്കാര്‍ ഇനിയെങ്കിലും മുന്‍ നിലപാട് തിരുത്തണം. ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കി മാറ്റരുത്. സ്റ്റേ ഇല്ലെങ്കിലും വിധി അന്തിമമല്ല, ധൃതിപിടിച്ച് യുവതികളെ കയറ്റാൻ ശ്രമിച്ചാൽ വലിയ പ്രതിസന്ധി ഉണ്ടാകുമെന്നും ചെന്നിത്തല വ്യക്തമാക്കി. 

വിധി വിശാല ബെഞ്ചിന് വിട്ട സ്ഥിതിയ്ക്ക് സുപ്രീംകോടതിയുടെ തീരുമാനത്തിനായി എല്ലാവരും കാത്തിരിക്കണമെന്നും ഇന്നത്തെ വിധി സ്വാഗതാര്‍ഹമാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.