ഓണം പൂജകള്‍ക്കായി ശബരിമല നട തുറന്നു; ഉത്രാട സദ്യയ്ക്ക് ആയിരക്കണക്കിന് ഭക്തര്‍

Tuesday 10 September 2019 1:07 pm IST

ശബരിമല: ഓണസദ്യകള്‍ക്കുള്ള ഒരുക്കങ്ങളുമായി ശബരിമലനട തുറന്നു. പൂജകള്‍ കണ്ടുതൊഴുത് ഓണസദ്യകളില്‍ പങ്കാളികളാകാന്‍ ആയിരക്കണക്കിന് ഭക്തരാണ് സന്നിധാനത്ത് എത്തിയത്. മേല്‍ശാന്തി നട തുറന്ന് ശ്രീകോവിലിലെ ദീപങ്ങള്‍ തെളിയിച്ച ശേഷം പതിനെട്ടാംപടി ഇറങ്ങി ആഴി തെളിയിച്ചു. അതിനു ശേഷമാണ് ഭക്തര്‍ പതിനെട്ടാംപടി കയറി ദര്‍ശനം നടത്തിയത്. 

19 കൂട്ടം വിഭവങ്ങളുമായി ഇന്ന് ഉത്രാട സദ്യ തുടങ്ങി.  ദേവസ്വം ബോര്‍ഡിന്റെ വകയാണ് നാളത്തെ തിരുവോണ സദ്യ. ഇതിന് ആവശ്യമായ അരി, പലചരക്ക്, പച്ചക്കറി സാധനങ്ങള്‍ ഭക്തര്‍ സന്നിധാനത്തെത്തിച്ചു. കളഭാഭിഷേകവും സഹസ്രകലശാഭിഷേകവുമാണ് ഓണം പൂജകളില്‍ പ്രധാനം. ഇന്ന് മുതല്‍ 13 വരെ ഉച്ചയ്ക്ക് കളഭാഭിഷേകം നടക്കും. 13ന് രാത്രി 10ന് നട അടയ്ക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.