പൂനെയില്‍ നിന്നും വരുത്തിച്ചു; ഉള്ളവില താഴേയ്ക്ക്, രണ്ട് ദിവസത്തിനകം 60ലേക്ക് കുറയുമെന്ന പ്രതീക്ഷയില്‍

Thursday 12 December 2019 2:03 pm IST

കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ പൂനെയില്‍ നിന്നും വരുത്തിക്കാന്‍ തുടങ്ങിയതോടെ സംസ്ഥാനത്തെ ഉള്ളിവില താഴേക്ക്. മൊത്ത വ്യാപാരത്തില്‍ ഇപ്പോള്‍ 40 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ കിലോ 140 ഉണ്ടായിരുന്ന ഉള്ളിയുടെ വില 100 ആയി കുറഞ്ഞു. 

വിപണി വില ഉയര്‍ന്നതോടെ ഉള്ളി കൂടുതലായി ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ഇവ കൂടി വിപണിയില്‍ എത്തുന്നതോടെ വില ഇനിയും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഉള്ളിവില രണ്ടുദിവസത്തിനകം 60 രൂപയിലെത്തുമെന്നാണ് കരുതുന്നത്. ഒരാഴ്ച്ചയ്ക്കുള്ളില്‍ ഉള്ളിയുടെ നിരക്ക് സാധാരണ നിലയിലേക്ക് എത്തുമെന്നാണ് കച്ചവടക്കാര്‍ പ്രതീക്ഷിക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.