ദീപക്കും ദീപയും ആഹ്വാനം ചെയ്തത് കൂട്ടക്കൊലക്ക്; കടുത്ത നിയമ നടപടികള്‍ തുടങ്ങി

Monday 16 April 2018 6:10 pm IST
<<

കൊച്ചി: സാമൂഹ്യ മാധ്യമങ്ങളില്‍ പ്രമുഖ പ്രതികരണക്കാരായ ദീപക് ശങ്കരനാരായണനും ദീപാ നിശാന്തും ആഹ്വാനം ചെയ്തത് ബിജെപിക്ക് വോട്ടുചെയ്ത വരുടെ കൂട്ടക്കൊലയ്ക്ക്. ഏറെ ഗൗരവമായ വിഷയത്തില്‍ പ്രതികരണങ്ങളും പ്രതഷേധങ്ങളുമുണ്ടായപ്പോള്‍ ദീപക് ഫേസ്ബുക്കിലെഴുതിയത് പിന്‍വലിച്ച് പോസ്റ്റ് തെറ്റിദ്ധാരണാ ജനകമായെന്നഖേദത്തോടെ പുതിയ പോസ്റ്റിട്ടു. ദീപക് ശങ്കരനരായണന്റെ പോസ്റ്റ് പകര്‍ത്തി സ്വന്തം അക്കൗണ്ടില്‍ ചേര്‍ത്ത ദീപഅത് നിലനിര്‍ത്തിയിട്ടുണ്ട്. ഇരുവര്‍ക്കുമെതിരേ നിയപരമായ എല്ലാ നടപടികള്‍ക്കും സാമൂഹ്യമാധ്യമങ്ങളില്‍ അംഗങ്ങളായവര്‍ നീക്കം തുടങ്ങിക്കഴിഞ്ഞു.

ദീപക് ശങ്കരനാരായണന്‍ ബെംഗളൂരുവില്‍ എച്ച്പിഅനുബന്ധ സ്ഥാപനമായ ഡിഎക്‌സ് എല്ലിലെ ഉയര്‍ന്ന പദവിലയില്‍ ആണ്. ദീപ നിശാന്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള തൃശൂര്‍ കേരളവര്‍മക്കോളേജിലെ അധ്യാപികയാണ്. 

ജമ്മുവിലെ കഠ്‌വയില്‍ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായ വിഷയത്തിലായിരുന്നു പ്രതികരണം. ദീപകിന്റെ കുറിപ്പിലെ ഒരു ഭാഗം ഇങ്ങനെ: ''...നീതിനിര്‍വഹണത്തിന് തടസം നില്‍ക്കുന്ന പക്ഷം ഹിദനു ഭീകരവാദത്തിന് വോട്ടുചെയ്ത ആ 31 ശതമാനത്തിനെ, സെക്കന്‍ഡ് വേള്‍ഡ് വാര്‍ കാഷ്വാലിറ്റിയുടെ ഏഴുിരട്ടിയെ, വെടിവെച്ച് കൊന്നിട്ടായാലും നീതി പുലരണം...'' 

<

ഈ പോസ്റ്റ് പ്രത്യക്ഷമായും പരോക്ഷമായും കൂട്ടക്കൊലയ്ക്കുള്ള ആഹ്വാനമാണെന്ന വിമര്‍ശനം വന്നു. ആദ്യമൊക്കെ പ്രതിരോധിച്ചു നിന്നെങ്കിലും ദീപക്കിന്റെ സ്ഥാപനത്തിലേക്കും മറ്റും പരാതിയും പ്രതിഷേധവും ചെന്നതോടെ പോസ്റ്റ് പിന്‍വലിക്കുകയും പകരം വിശദീകരണം ചേര്‍ക്കുകയുമായിരുന്നു. 

മലയാളത്തിലാണ് ആദ്യം എഴുതിയത്. വിശദീകരിച്ചത് ഇംഗ്ലീഷിലും. കമ്പനിയെ ബോധ്യപ്പെടുത്താനും ദേശീയതലത്തില്‍ പരാതികള്‍ പോയാല്‍ ന്യായീകരിക്കാനും ലക്ഷ്യമിട്ടാവണം ഇത്. ദീപക്കിന്റെ എഫ്ബി പോസ്റ്റുകള്‍ പലതും കടുത്ത രാഷ്ട്രീയ പക്ഷപാതവും വിദ്വേഷവും വെളിപ്പെടുത്തുന്നവയാണ്. 

ഫേസ്ബുക് അക്കൗണ്ടില്‍ ദീപക് സ്വന്തം ജോലി, സ്ഥലം തുടങ്ങിയ കാര്യങ്ങള്‍ വിവരിച്ചിട്ടില്ല. ലിങ്ക്ഡ് ഇന്‍ സൈറ്റിലെ വിവരണത്തിലാണ് അതുള്ളത്. സംഭവത്തെ തുടര്‍ന്ന് ദീപക് ശങ്കരനാരായണന്‍ എന്ന ലിങ്ക്ഡ് ഇന്‍ സൈറ്റില്‍ പേര് ദീപക്. എസ് എന്നു മാറ്റി.

<

ദീപാ നിശാന്ത് കേരളവര്‍മ കോളെജില്‍ നടന്ന ബീഫ് ഫെസ്റ്റിവല്‍ ഉള്‍പ്പെടെയുള്ള ഹൈന്ദവ വിരുദ്ധ സംഭവങ്ങളിലെല്ലാം പക്ഷം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നയാളാണ്. കാമ്പസിലും പരസ്യമായി രാഷ്ട്രീയപക്ഷപാത പ്രവര്‍ത്തനങ്ങളില്‍ സക്രിയമാണെന്ന് വിമര്‍ശനങ്ങള്‍ ഇവര്‍ക്കെതിരേ വന്നിട്ടുണ്ട്. 

ദീപക് പോസ്റ്റ് പിന്‍വലിച്ചെങ്കിലും ധനമന്ത്രി ടി.എം. തോമസ് ഐസക് ദീപക്കിനെയും ദീപയേയും പിന്തുണച്ചും കൂട്ടക്കൊല ആഹ്വാനത്തെ ന്യായീകരിച്ചും ഫേസ്ബുക്കിലെഴുതി. ദീപക്, കമ്യൂണിസ്റ്റ്  നിയന്ത്രണത്തിലുള്ള ഐടി നെറ്റ്‌വര്‍ക്കിലെ പ്രമുഖനാണ്. ദീപക്കിനെ ഒറ്റയ്ക്കല്ലെന്ന് സ്ഥാപിക്കാനുള്ള തന്ത്രപരമായ നീക്കമാണിതിനു പിന്നിലെന്ന് സൂചനകളുണ്ട്. 

കൂട്ടക്കൊലയ്ക്ക് ആഹ്വാനം ചെയ്തു, ജനാധിപത്യ അവകാശമായി വോട്ടുചെയ്തവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, അക്രമത്തിന് ആഹ്വാനം ചെയ്തു തുടങ്ങി വിവിധ കുറ്റങ്ങള്‍ ആരോപിച്ച് ഇവര്‍ക്കെതിരേ കേരളത്തിനകത്തും പുറത്തും ആയിരക്കണക്കിന് പരാതികള്‍ ഫയല്‍ ചെയ്തുകഴിഞ്ഞു. കേന്ദ്ര ആഭ്യന്തരവകുപ്പ്, തെരഞ്ഞെടുപ്പു കമ്മീഷന്‍, മനുഷ്യാവകാശ കമ്മീഷന്‍ തുടങ്ങിയ സ്ഥാപനങ്ങളിലും പരാതിയുണ്ട്. ദീപക് പോസ്റ്റ് പിന്‍വലിച്ചു. ദീപ അതില്‍ ഉറച്ചു നില്‍ക്കുന്നു. ഈ പോസ്റ്റുകള്‍ പ്രചരിച്ചരിക്കുന്നത് ലക്ഷക്കണക്കിന് പേര്‍ക്ക് ഇടയിലാണ്. ഇതില്‍നിന്ന് ആവേശം ഉള്‍ക്കൊണ്ട്, ആര്‍എസ്എസ് റൂട്ടു മാര്‍ച്ചില്‍ രാസായുധം പ്രയോഗിക്കും, ഉന്മൂലനം ചെയ്യും, ഹിന്ദുക്കളെ ഇല്ലാതാക്കും, ബിജെപിക്കാരെ കൂട്ടക്കൊല ചെയ്യും തുടങ്ങിയ ഭീഷണികള്‍ വ്യാപകമായി. മറിച്ച്, ദീപയേയും ദീപക്കിനേയും വിമര്‍ശിച്ചും ഭീഷണിപ്പെടുത്തിയുമുള്ള പ്രതികരണങ്ങളും സാമൂഹ്യമാധ്യമങ്ങളിലുണ്ട്. സാമൂഹ്യ സമാധാനവും അന്തരീക്ഷവും തകര്‍ക്കാന്‍ ഈ പോസ്റ്റുകള്‍ ഇടയാക്കിയെന്ന കുറ്റവും ഇതോടെ ഇവര്‍ക്ക് ബാധകമായി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.